Chapter Title : എന്റെ ഇസ [Eros - God of Lust]
വെറുതെ എന്നെ കുറ്റം പറയരുത്. അവന്മാർ വൃത്തികെട്ട കാര്യം പറഞ്ഞ കൊണ്ട ഞാൻ കരഞ്ഞത്.”
“ഓ, സമ്മതിച്ചു. എന്ത് വൃത്തികേട് എന്ന് ചോദിച്ചാൽ — പുറത്ത് പറയാൻ കൊള്ളില്ല എന്ന് നി പറയും. ഇപ്പൊ പുറത്തിറങ്ങ്, ഞാൻ ഡ്രസ് മാറട്ടെ…”
“ഞാൻ ചേട്ടനെ നോക്കില്ല, ചേട്ടൻ ഡ്രസ് മാറ്റ്.” അതും പറഞ്ഞ് ഇസ പിന്നെയും ഗെയിം കളി തുടർന്നു.
അവളോട് തര്‍ക്കിക്കാന്‍ നിന്നാൽ അവള്‍ക്ക് ശാഠ്യം കൂടും. അവസാനം അവള്‍ ഉള്ളപ്പോൾ തന്നെ ഡ്രസ് മാറേണ്ടി യും വരും. അതുകൊണ്ട് എന്റെ തൊണ്ടയിലെ വെള്ളം വറ്റിക്കാതെ ഞാൻ തിരിഞ്ഞ് നിന്ന് ലുങ്കിക്ക് അടിയിലൂടെ ആദ്യം ഷഡ്ഡിയും പിന്നെ പാന്റും വലിച്ച് കേറ്റി. ഒരു ടീ ഷര്‍ട്ടും എടുത്തിട്ടു.
“മതി കളിച്ചത്, വാ പോകാം. കുര്‍ബാന തുടങ്ങാൻ പത്ത് മിനിറ്റ് മാത്രം ബാക്കി.” അതും പറഞ്ഞിട്ട് ഞാൻ പടിയിറങ്ങി താഴേ വന്നു. പിന്നെ വീട്ടില്‍ നിന്നും പുറത്തിറങ്ങി, എന്നിട്ട് നടന്ന് പോയി ഗേറ്റ് തുറന്നിട്ടു.
മുറ്റത്ത് നിന്നിരുന്ന ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് അതിനെ ഓടിച്ച് ഞാൻ ഗേറ്റിന് പുറത്ത് കൊണ്ട് നിർത്തി.
വീടും ഗേറ്റും പൂട്ടി, ഗേറ്റില്‍ ഉണ്ടായിരുന്ന ലെറ്റര്‍ ബോക്സിൽ താക്കോൽ ഇട്ട ശേഷം ഇസ ബൈക്കില്‍ കേറി ഒരു വശത്തായി കാലിട്ട് ഇരുന്നതും ഞാൻ പതിയെ മുന്നോട്ട് ഓട്ടിച്ച് നീങ്ങി.
ഗേറ്റിന് മുന്നിലൂടെ, ഒരു ഓട്ടോ പോകാന്‍ വീതിയുള്ള ഒരു മണ്‍ പാത നീണ്ട് ചെന്ന്, ഇരുനൂറ് മീറ്റർ അകലെ മാറി കിടക്കുന്ന ചെറിയ ടാറിട്ട റോഡുമായി ചേരുനുണ്ടായിരുന്നു.
ഈ മൺ പാതയില്‍ ഇപ്പോൾ പള്ളിയില്‍
💬 Comments
View all comments