Chapter Title : എന്റെ ഇസ [Eros - God of Lust]
നി വീട്ടില്‍ എല്ലാവരോടും പിണങ്ങി പുറത്തിറങ്ങി പോയെന്ന് ഇസ എനിക്ക് മെസേജ് ചെയ്തു. ഞാൻ കേട്ടത് നേരാണോട…?”
“ചേട്ടന് അറിയാമല്ലോ അവള്‍ക്ക് വട്ടാണെന്ന്….. ഈയിടെയായി എന്നെ കുറ്റം പറയാന്‍ മാത്രമേ ഇപ്പോൾ അവള്‍ക്ക് സമയമുള്ളു…”
വിന്നി ചേട്ടൻ പൊട്ടിച്ചിരിച്ചു. “എന്നാ നി പറ, എന്താ സംഭവിച്ചത്…. അവളോട് ചോദിച്ചിട്ട് അവളൊന്നും പറഞ്ഞില്ല…”
“അത് പച്ച കള്ളം….. അവള്‍ നിങ്ങളോട് എല്ലാം പറഞ്ഞ് കാണും…. ആ വിഷയം നമുക്ക് ഒഴിവാക്കാം ചേട്ടാ…. പ്ളീസ്….”
വിന്നി ചേട്ടൻ കുറച്ച് നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു, “ദുബായില്‍ നിന്നും എന്റെ പപ്പ എന്നെ വിളിച്ചിരുന്നു….. അങ്കിളും ആന്റിയും — അതുതന്നെ, നിന്റെ അച്ഛനും —, എന്റെ പപ്പയോട് എപ്പോഴും സങ്കടം പറച്ചിലാണ്. നിന്റെ അച്ഛനോടും അമ്മയോടും നി സംസാരിക്കാതെ ഇപ്പോൾ പത്ത് കൊല്ലമായി ഡേവി….! ഇനിയും ഇത് തുടരാനാണോ നിന്റെ ഭാവം?”
“എനിക്ക് അതിനെ കുറിച്ച് ഒന്നും പറയാനില്ല….” ഞാൻ പറഞ്ഞു.
“ഇനിയും അതുപോലെ അങ്ങനെ പറഞ്ഞാൽ പറ്റില്ല ഡേവി….” വിന്നി ചേട്ടൻ കടുപ്പിച്ച് പറഞ്ഞു.
“എന്നെ ഒരിക്കലും അവർ സ്നേഹിച്ചിരുന്നില്ല, വിന്നി ചേട്ടാ….. എന്നെ സ്നേഹിക്കുന്നതായി അവർ അഭിനയിക്കുക പോലും ചെയ്തില്ല. ‘ഞങ്ങളുടെ കരിയര്‍ നശിപ്പിക്കാന്‍ ഇവന്‍ എന്തിന് ഞങ്ങൾക്ക് ജനിച്ചു’—, എന്ന പോലെയാണ് അവർ രണ്ട് പേരും എന്നെ നോക്കിയിരുന്നത് - ആ കണ്ണുകളില്‍ അത് നല്ലതുപോലെ പ്രകടമായിരുന്നു, വിന്നി ചേട്ടാ. എനിക്കും അവരെ ഒരിക്കലും സ്നേഹിക്കാന്‍ കഴിയില്ല… എനിക്ക് അവരോട് വെറുപ്പാ— എനിക്ക് അതുപോലെ സ്വാര്‍ത്ഥതയുള്ള അച്ഛനും വേണ്ട അമ്മയും വേണ്ട. ഞാൻ മരിച്ചു പോയെന്ന് കരുതാന്‍ അവരോട് വിന്നി ചേട്ടൻ പറ…” ദേഷ്യത്തില്‍ ഞാൻ പറഞ്ഞു.
അപ്പുറത്ത് ഒരു സ്ത്രീ ശബ്ദം തേങ്ങിയത് ഞാൻ കേട്ടു.
“ച്ചേ… ഡാ എന്ത് പണിയ നി കാണിച്ചത്……, ച്ചേ…, മൊബൈൽ ഞാൻ സ്പീക്കരിൽ ഇട്ടേച്ച നിന്നോട് ഞാൻ സംസാരിക്കുന്നത്…… നിന്റെ പപ്പയും അമ്മയും നി പറഞ്ഞ എല്ലാം കേട്ടു….. ച്ചേ….”
ഉടനെ കോള് കട്ടായി.
ഒരു നിമിഷം എനിക്ക് വിഷമം തോന്നി. ച്ചേ… ഇങ്ങനെ ഒന്നും പറയേണ്ടി യിരുന്നില്ല….,
പക്ഷേ കുറച്ച് കഴിഞ്ഞ് എന്റെ വിഷമം മാറി. സത്യം പറയാനുള്ളതാണ്… ഞാനെന്തിന് അവരോട് ഒളിച്ച് വെക്കണം…?
ഞാൻ പിന്നെയും മരച്ചുവട്ടില്‍ കിടന്നു. എപ്പോഴോ ഞാൻ ചെറുതായി മയങ്ങി പോയി. പിന്നെയും റിംഗ് ടോൺ കേട്ട് ഞാൻ ഉണര്‍ന്നു.
സ്ക്രീനില്‍ ആലിയ യുടെ പേര്
💬 Comments
View all comments