0%

Chapter Title : എന്റെ ഇസ [Eros - God of Lust]

Author : Erosgol Read All Parts 12367

മനസില്‍ പറഞ്ഞു. അല്ലാതെന്ത് പറയാൻ മൊബൈലില്‍ നോക്കി ഞാൻ പിറുപിറുത്തു.

ഞാൻ തിരിച്ച് വന്നപ്പോൾ ആലിയ യും ഇസയും ഹാളില്‍ ടിവി മുന്നില്‍ ഉണ്ടായിരുന്നു. ടിവി നോക്കി ഭയങ്കര സംസാരവും ചിരിയും ആയിരുന്നു അവര്‍ക്കു.

ഞാൻ ടിവി യില്‍ നോക്കി. ഏതോ പ്രോഗ്രാം ഓടുന്നുണ്ട്.

എന്നെ കണ്ടിട്ട് രണ്ട് പേരും മൈന്റ് ചെയ്തില്ല. ടിവി ക്ക് മുകളില്‍ ബാറ്ററി വെച്ചിട്ട് ഞാൻ നേരെ കിച്ചനിൽ പോയി.

“നി വന്നോ… ഇപ്പഴാ സമാധാനമായത്. നാല് ദിവസം കഴിഞ്ഞു, ഈ മിക്സി കേടായിട്ട്….. കൈക്കൊണ്ട് അരച്ച് എനിക്ക് മതിയായി. നേരാംവണ്ണം സീരിയല്‍ പോലും നോക്കാൻ കഴിയുന്നില്ല…..” റസിയ ആന്റി സങ്കടം പറഞ്ഞു.

“ങേ…. മിക്സി കേടായതും സീരിയലും തമ്മില്‍ എന്ത് ബന്ധം…..” സംശയത്തോടെ ഞാൻ ചോദിച്ചു.

“ശെരിയാണല്ലോ…. അത് രണ്ടും തമ്മില്‍ എന്ത് ബന്ധം…..” അവർ എന്നോട് തിരിച്ച് ചോദിച്ചു.

ഞാൻ ചിരിച്ചു. “എപ്പോഴും സീരിയൽ നോക്കിയാൽ ഇതായിരിക്കും ഫലം. ഉള്ള ബുദ്ധിയും പോകും….. എന്നിട്ട് ഇതുപോലെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങും.”

“നി പോടാ… നിനക്ക് സീരിയല്‍ ഇഷ്ടല്ലാത്തോണ്ട നി എന്നെ കളിയാക്കുന്നെ…..”

ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. ജോലി തീര്‍ത്ത് വേഗം മുങ്ങണം. ഇല്ലെങ്കില്‍ ആന്റി സീരിയല്‍ കഥ പറയാൻ തുടങ്ങും. നേരത്തെ എനിക്ക് അനുഭവം ഉള്ളതാ….

“ഡാ മോനെ…. മറ്റെ സീരിയല്‍ —”

“ആന്റി, നിങ്ങൾ വേഗം പോയി മെയിൻ സ്വിച്ച് ഓഫ് ചെയ്യു.” ഞാൻ തിടുക്കത്തിൽ പറഞ്ഞു.

“ദാ ഇപ്പൊ ചെയ്യാം…..” അത്രയും പറഞ്ഞിട്ട് റസിയ ആന്റി വേഗം കിച്ചനിൽ നിന്നും ഇറങ്ങിപ്പോയി.

കുറച്ച് കഴിഞ്ഞ് വൈദ്യുതി കട്ടായി.

പെട്ടന്ന് ഹാളില്‍ ബഹളം കേട്ടു.

“ഉമ്മ എന്തിനാ മെയിന്‍ സ്വിച്ച് ഓഫ് ആക്കിയെ….?” ആലിയ ദേഷ്യത്തില്‍ ഒച്ച വെച്ചു.

അതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും എന്റെ വായ്ക്കകത്ത് എന്റെ കവിളിൽ കടിച്ച് പിടിച്ചു കൊണ്ട്‌ ഞാൻ വേഗത്തിൽ മിക്സി ശെരിയാക്കി.

“എഡി…. ഡേവി അവിടെ മിക്സി ശെരിയാക്കി കൊണ്ടിരിക്കുവ….., അതിനല്ലേ മെയിന്‍ സ്വിച്ച് ഞാൻ ഓഫ് ആക്കിയത്….” ആന്റി പറയുന്നത് കേട്ടു.

“അതിന്‌

💬 Comments

View all comments