Chapter Title : എന്റെ ഇസ [Eros - God of Lust]
ഇസ അവശതയോടെ ബെഡ്ഡിൽ ഇരുന്നു.
“നിനക്കെന്താ സുഖമില്ലേ…. നിന്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നെ….? നിനക്ക് പനി പിടിച്ചോ…..?” എണീറ്റ് ഇരുന്നിട്ട് അവൾട നെറ്റിയും കഴുത്തിലും ഞാൻ കൈ വെച്ച് നോക്കി.
നല്ല ചൂട്…. പനി തന്നെ.
“പള്ളിയില്‍ നിന്നും വന്ന ശേഷം തൊട്ടേ എനിക്കെന്തോ ക്ഷീണം പോലെ…..” ഇസ പറഞ്ഞു.
“നി വാ…., ആന്റി എവിടെ….. നമുക്ക് ആശുപത്രിയില്‍ ഉടനെ പോകാം.” ഞാൻ എന്റെ വാലറ്റ് എടുത്ത് എന്റെ പാൻറ്റ് പോക്കറ്റിൽ കേറ്റി. എന്നിട്ട് ഇസയുടെ തോളില്‍ ഞാൻ ചുറ്റിപ്പിടിച്ചു.
ഇസ ഉടനെ എന്നിലേക്ക് ചേര്‍ന്ന് നിന്ന് വിറച്ചു. നല്ല പനി ഉണ്ട്. ഇന്ന് രാത്രി ആന്റിയുടെ ഉറക്കം പോക്ക് തന്നെ…… അവളെയും കൊണ്ട് ഞാൻ പതിയെ പടിയിറങ്ങി താഴേ വന്നു.
“ആന്റി…..” ഞാൻ വിളിച്ചു.
ആന്റി അവരുടെ റൂമിൽ നിന്നും നെറ്റി തടവിക്കൊണ്ട് പുറത്ത് വന്നു. വിക്സ്സിന്റെ മണം എന്റെ മൂക്കില്‍ തുളച്ച് കേറി.ങേ ആന്റിക്ക് തല വേദന ആണോ…. പാവം ആന്റി… ഇസ ഇന്ന് ആന്റിയെ കൊല്ലും.
എന്റെ മേല്‍ ചാരി എന്റെ കഴുത്തില്‍ രണ്ട് കൈയും കൊണ്ട് വളയം ചുറ്റി പിടിച്ച് ഇസയുടെ കുഴഞ്ഞുള്ള നില്‍പ്പ് കണ്ടിട്ട് ആന്റി ധൃതിയില്‍ നടന്ന് ഞങ്ങൾക്കടുത്ത് വന്ന് അവളെ നോക്കി.
“ദൈവമേ…..!, ഇവൾക്ക് പനിയാണോ ഡേവി…?” ആന്റി നെഞ്ചത്ത് കൈ വെച്ചുകൊണ്ട് പേടിയോടെ ചോദിച്ചു. “എനിക്കിന്ന് ഈ നാശം പിടിച്ച തല വേദന തന്നിട്ട് ഇന്നുതന്നെ അവള്‍ക്ക് നി പനിയും കൊടുത്താലോ….. ഈ ചതി എന്നോട് വേണ്ടായിരുന്നു….. ഈ തല വേദന ക്കിടയിൽ ഇവളുടെ ശല്യം ഞാൻ എങ്ങനെ സഹിക്കും മാതാവേ…..”
ഞാൻ പൊട്ടിച്ചിരിച്ചു.
“അമ്മേ….” ഇസ ചൂടായി.
ഞാൻ കൂടുതൽ ചിരിച്ചു.
“ദേ ചേട്ടാ…… ഞാനിപ്പോ കരയും….” ഇസ പറഞ്ഞു.
“മാതാവേ…. ഇപ്പോഴേ അവൾ തുടങ്ങി…..” ആന്റി വിഷമം പറഞ്ഞു.
“ഞങ്ങൾ ക്ലിനികിൽ പോയിട്ട് വരാം….” ഞാൻ ആന്റിയോട് പറഞ്ഞു.
“ഉറക്ക ഗുളിക കൊടുത്താൽ ഇവള്‍ ആരെയും ശല്യം ചെയ്യാതെ ഉറങ്ങുമോന്ന് ഡോക്ടർ ഓട് ചോദിച്ചിട്ട് രണ്ട് ഉറക്ക ഗുളിക കൂടി വാങ്ങിക്ക്….” ആന്റി എന്നോട് പറഞ്ഞു.
💬 Comments
View all comments