Chapter Title : എന്റെ ഇസ [Eros - God of Lust]
പോലും ഉള്ള വല്യ പേരുകേട്ട ആശുപത്രികളിൽ എല്ലാം കൊണ്ട് കാണിച്ചു. പേടിക്കണ്ട കാര്യമില്ല എന്നാണ് എല്ലാ ഡോക്ടർ സും പറഞ്ഞത്. പനി വന്നാല്‍ ഒരു സൈഡ് ഇഫക്റ്റ് പോലെ എന്നാണ് അവർ പറഞ്ഞത്. പല ഡോക്ടർ മാരുടെ വായിൽ നിന്നും ഒരേ ഉത്തരം വന്നപ്പോൾ മാത്രമാണ് എല്ലാവർക്കും സമാധാനം ആയത്.
ഇസയുടെ ആറാമത്തെ വയസ്സ് തൊട്ടേ അവള്‍ എന്റെ കൂടെയാ ഇറങ്ങിയിരുന്നത്. പത്താം ക്ലാസ് പഠിക്കുന്നത് വരെ അത് തുടർന്നു.
വീട് എത്തിയപ്പോൾ എന്റെ ചിന്ത വിട്ട് ഞാൻ പുറത്ത് വന്നു. ഗേറ്റ് തുറന്ന് തന്നെ കിടന്നു. ഞാൻ അകത്ത് കേറിയതും ആന്റി പുറത്ത് വന്ന് അവളെ ഇറങ്ങാന്‍ സഹായിച്ചു.
“ഡേവി ഇവളെ റൂമിൽ കൊണ്ട് കിടത്ത്…. എനിക്ക് നേരാംവണ്ണം നിൽക്കാൻ പോലും വയ്യാ… ഇന്ന് രാത്രി ഇവളെന്നെ കൊല്ലും…..” ആന്റി പറഞ്ഞു.
“അമ്മ എനിക്ക് കൂട്ടിന് ഇരിക്കണ്ട…..” ഇസ പറഞ്ഞു.
“ങേ…. നേരോ…..!” ആന്റിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടര്‍ന്നു. “ഞാൻ കൂട്ടിന് ഇരിക്കണ്ട എന്ന് തന്നെയാണോ ഡേവി ഇസ പറഞ്ഞത്….. അതോ അങ്ങനത്തെ നല്ല വാക്ക് കേട്ടതായി എനിക്ക് തോന്നിയതാണോ….?” ആന്റി എന്നോട് സംശയത്തോടെ ചോദിച്ചു.
“എനിക്കും അങ്ങനെയാ കേട്ടത് ആന്റി…” അവളെ പിടിച്ചുകൊണ്ട് ഞങ്ങൾ നടക്കുന്നതിനിടെ ഞാൻ പറഞ്ഞു.
ആന്റിയുടെ സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷം തോന്നി. ആന്റി രക്ഷപെട്ടു.
അവളെ അവൾട മുറിയില്‍ കൊണ്ട് ഞങ്ങൾ കിടത്തി.
“ഞാൻ ചപ്പാത്തി ഉണ്ടാക്കി വെച്ചിട്ടുണ്ട്. നി എടുത്ത് കഴിക്ക് ഡേവി…. ഞാനും പോയി കിടക്കട്ടെ.” ആന്റി പോകാനായി തിരിഞ്ഞു.
ഞാനും വാതില്‍ നോക്കി നടന്നു.
“എന്റെ കൂട്ടിന് ഡേവി ചേട്ടൻ ഇവിടെ വേണം……” ഇസയുടെ പതിഞ്ഞ സ്വരം ഞങ്ങളുടെ ചെവിയില്‍ ചുട്ട് പഴുപ്പിച്ച കമ്പി പോലെ തുളച്ച് കേറി.
ഒരു ശക്തിയും ഇല്ലാത്ത അവളുടെ ആ നിസാര വാക്ക് ഇത്ര ശക്തിയുള്ള ഇടി തീ പോലെ എന്റെ തലയില്‍ വീഴുമെന്ന് ഞാൻ കരുതിയില്ല.
ആന്റിയെ ഞാൻ ദയനീയമായി നോക്കി. ആന്റി ചിരി അടക്കി പിടിക്കുന്നത് എനിക്ക് മനസ്സിലായി.
“ഞാൻ എന്ത് ചെയ്യാനാ ഡേവി….? നീയല്ലേ
💬 Comments
View all comments