Chapter Title : എന്റെ ഇസ [Eros - God of Lust]
ഞാൻ എങ്ങനെ നോക്കും? നിങ്ങളുടെ ചേട്ടന്റെയും അയാളുടെ ഭാര്യയുടെയും മുന്നില്‍ ഞാൻ ഒരിക്കലും കൈനീട്ടി നില്‍ക്കില്ല.... അവരുടെ ഔദാര്യം എനിക്ക് വേ—”
ഞാൻ പറഞ്ഞ് തീരും മുന്നേ എന്റെ കവിളിൽ തലങ്ങും വിലങ്ങും അടി വീണു. അടിയുടെ ആഘാതം കാരണം എന്റെ കണ്ണില്‍ നിന്നും വെള്ളം ചാടി.
എന്റെ കവിൾ രണ്ടും പുകഞ്ഞു. എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. വേദന കാരണമല്ല…., ഗ്രേസി ആന്റി ആദ്യമാണ് എന്നെ തല്ലുന്നത്…. ആദ്യമാണ് ആന്റി ഇത്ര ദേഷ്യത്തില്‍ എന്നെ നോക്കുന്നത് പോലും….….
“എന്ത് തന്നെ തെറ്റ് ചെയ്തിരുന്നാലും അവർ നിനക്ക് അച്ഛനും അമ്മയും ആണ്. വർഷങ്ങൾക്ക് മുന്നേ അവരുടെ തെറ്റുകൾ അവർ മനസ്സിലാക്കി കഴിഞ്ഞു… പക്ഷേ നി അവരെ ഇപ്പോഴും വേദനിപ്പിക്കുന്നു…., വെറുക്കുന്നു….., എന്തിനു? ഓരോ അവധിക്ക് അവർ നാട്ടില്‍ വരുമ്പോഴും കാവല്‍ പട്ടിയെ പോലെ അവർ നിന്റെ പുറകെ നടന്നാലും നി തിരിഞ്ഞ് നോക്കില്ല…. അത്ര വല്യ അഹങ്കാരിയായി നി മാറിയിരിക്കുന്നു…., എന്നിട്ട് വിന്നി നിന്നെ വിളിച്ചപ്പോ ഒരു അച്ഛനും അമ്മയും സഹിക്കാൻ കഴിയാത്ത കാര്യങ്ങള അവനോട് നി പറഞ്ഞത്……, നിന്റെ അച്ചന്റെ സ്വന്തം അനിയത്തി യാണ് ഞാൻ… നിന്റെ അച്ഛനോടുള്ള ദേഷ്യവും വെറുപ്പും നിനക്ക് കൂടി കൊണ്ട് പോകുന്നു. നാളെ ഒരുദിവസം ആ ദേഷ്യവും വെറുപ്പും എന്റെയും മേല്‍ നിനക്ക് തോന്നാന്‍ തുടങ്ങും…. അന്ന് നി എന്ത് ചെയ്യും? എന്റെ മനസ്സിനെയും നോവിച്ചു നി കൊല്ലുമൊ? അതിനേക്കാള്‍ നല്ലത് ഇപ്പോഴേ നി എന്നെ കൊല്ല്…..!! ഇതൊന്നും കൂടുതൽ കാണുകയും കേള്‍ക്കുകയും ചെയ്യാതെ എനിക്ക് ചാവാലോ…” ആന്റി കോപത്തോടെ പറഞ്ഞു.
ആന്റിയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു. ഇസ സ്റ്റെയർ കേസിൽ നിന്നുകൊണ്ട് സങ്കടത്തോടെ ഞങ്ങളെ നോക്കുന്നത് ഞാൻ കണ്ടു.
അവളുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒലിച്ചിറങ്ങി.
“എന്റെ കുഞ്ഞി കാലം തൊട്ടേ നിങ്ങളാണ് എന്നെ സ്വന്തം മകനെ പോലെ നോക്കിയത് — അവരല്ല. അവരുടെ ഉയർച്ചയിലേക്കുള്ള ഒരു തടസ്സമായി മാത്രമാണ് അവരെന്നെ എപ്പോഴും കണ്ടിരുന്നത് — പക്ഷേ നിങ്ങളും അങ്കിളും ആണ് എന്നെ സ്നേഹിച്ചത്. എനിക്ക് ഇഷ്ടമുള്ള ആഹാരം, കളിപ്പാട്ടം,
💬 Comments
View all comments