0%

Chapter Title : എന്റെ ഇസ [Eros - God of Lust]

Author : Erosgol Read All Parts 13020

ഞാൻ മാപ്പു ചോദിക്കുന്നു……, ഇവിടം വിട്ട് ഞാൻ എങ്ങും വരില്ല, പക്ഷേ എന്റെ അമ്മക്കും അച്ഛനും എന്റെ മനസില്‍ എപ്പോഴും സ്ഥാനം ഉണ്ട്…. ഈ നിമിഷം മുതല്‍ എന്റെ അമ്മയെയും അച്ഛനെയും ഞാൻ സ്നേഹിക്കാന്‍ പഠിക്കും….. ആത്മാര്‍ത്ഥമായി നിങ്ങൾ രണ്ട് പേരെയും ഞാൻ സ്നേഹിക്കുന്ന ഒരു ദിവസം വരും…. അതുവരെ അമ്മയും അച്ഛനും എന്നോട് ക്ഷമ കാണിക്കണം……” ഞാൻ ഇടറുന്ന സ്വരത്തില്‍ പറഞ്ഞു.

അവരോട് എനിക്കിപ്പോള്‍ ചെറിയൊരു സ്നേഹം മാത്രമാണ് തോന്നി തുടങ്ങിയത്. ദിവസങ്ങൾ കഴിയുന്തോറും ആ സ്നേഹം വളരും എന്ന വിശ്വസം എനിക്കുണ്ട്.

“ഞങ്ങട ഡേവി മോനെ….!” എന്റെ അച്ഛനുമമ്മയും ഒരേ സ്വരത്തില്‍ സ്നേഹത്തോടെ വിളിച്ചു.

അവർ കരയുന്നത് എനിക്ക് നല്ലപോലെ കേള്‍ക്കാന്‍ കഴിഞ്ഞു.

“നിന്റെ സ്നേഹത്തിന് വേണ്ടി എത്ര വര്‍ഷം വേണമെങ്കിലും ഞങ്ങൾ കാത്തിരിക്കും….. ഞങ്ങളോട് നി ക്ഷമിച്ചല്ലൊ അത്രയും മതി…..” എന്റെ അമ്മ കരഞ്ഞ് കൊണ്ട്‌ പറഞ്ഞു.

ഞാൻ ബെഡ്ഡിൽ നിന്നും പതിയെ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

“ഞങ്ങൾ മൂന്നാലു ദിവസത്തില്‍ തന്നെ വരും നിന്നെ കാണാന്‍….. നിന്നോട് നേരിട്ട് സംസാരിക്കാന്‍….” എന്റെ അച്ഛൻ ഉത്സാഹത്തോടെ പറഞ്ഞു. “ഇപ്പൊ ഇവിടെ രാത്രിയാണ്, നേരം വെളുത്ത ഉടനെ ഞങ്ങൾക്കുള്ള ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യും.” എന്റെ അച്ഛൻ സന്തോഷത്തോടെ വിളിച്ച് പറഞ്ഞു.

അതോടെ എന്റെ അച്ഛനും അമ്മയും ഭയങ്കരം ഉത്സാഹത്തോടെ അവർ തമ്മില്‍ സംസാരിക്കാൻ തുടങ്ങി. ഞാൻ കോള് കട്ട് ചെയ്തു.

അപ്പോഴാണ് എന്റെ മുറി നടയില്‍ ആന്റിയും ഇസയും അദ്ഭുതത്തോടെ എന്നെ നോക്കി നില്‍ക്കുന്നത് ഞാൻ കണ്ടത്.

അവർ രണ്ട് പേരും ഓടി വന്നു എന്നെ കെട്ടിപിടിച്ചു.

“ഇപ്പോഴാണ് ഡേവി മോനെ നമ്മുടെ കുടുംബം ഒരു പൂര്‍ണ്ണമായ കുടുംബമായി മാറിയത്…. നമ്മുടെ കുടുംബത്തിലെ കരട് നി നീക്കി എല്ലാവരുടെ മനസ്സിലും നി സന്തോഷം കൊണ്ട്‌ വന്നു. ഇത് എപ്പോഴും നിലനില്‍ക്കട്ടെ.” ആന്റി സന്തോഷത്തോടെ പറഞ്ഞു.

അതോടെ ആന്റിയും ഇസയും എന്നില്‍ നിന്ന് അകന്ന് മാറി.

“നമുക്ക് പിന്നെ സംസാരിക്കാം, അടുക്കളയില്‍ എനിക്ക് കുറച്ച് ജോലി ഉണ്ട്.” അതും പറഞ്ഞ്‌ സന്തോഷത്തോടെ ആന്റി താഴേ

💬 Comments

View all comments