0%

Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]

Author : Kambikathakal Read All Parts 27.4K

എത്തിയതും സഫിയാത്ത ഒന്നും മിണ്ടാതെ ബാഗ്‌ എടുത്തു കാറിൽ നിന്നും ഇറങ്ങി പോയി. കാർ വരുന്ന ശബ്ദം കേട്ട് അവരുടെ ഉമ്മ പുറത്തേക്കു വന്നിരുന്നു. അവർ എന്നോട് ചായ കുടിച്ചിട്ട് പോകാം എന്ന് പറഞ്ഞു. ഞാൻ കാറിൽ നിന്നും ഇറങ്ങി അവരുടെ കൂടെ അകത്തേക്ക് ചെന്നു. അവർ എന്നോട് അവിടെ ഉണ്ടായിരുന്ന സോഫയിൽ ഇരിക്കാൻ പറഞ്ഞു. ഉമ്മ എന്റെ നേരെ എതിർ ഭാഗത്തുള്ള സോഫയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. ഞാൻ ഉമ്മയോട് അസുഖ വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. വന്നു കുറെ നേരം കഴിഞ്ഞിട്ടും ഇത്തയുടെ മക്കളെ കാണാതെ ആയപ്പോൾ ഞാൻ ഉമ്മയോട് അവർ എവിടെ എന്ന് ചോദിച്ചു. ഇക്കയുടെ അനിയത്തി പോകുമ്പോൾ അവർക്കും കൂടെ പോണം എന്ന് പറഞ്ഞു വാശി പിടിച്ചപ്പോ കൂടെ കൊണ്ടു പോയി എന്ന് പറഞ്ഞു. ഹർത്താൽ ആയതു കൊണ്ട് ഇന്ന് ക്ലാസും ഇല്ലാലോ. അത് കൊണ്ട് പോയിക്കോട്ടെ എന്ന് സഫിയയും പറഞ്ഞു. നാളെ കാലത്ത് അവളുടെ ഭർത്താവ് ഓഫീസിൽ പോകുന്ന വഴിക്ക് ഇവിടെ കൊണ്ട് വന്നു ആക്കിക്കോളും. ഉമ്മ പറഞ്ഞു. ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഡ്രസ്സ്‌ എല്ലാം മാറി സഫിയാത്ത വന്നു. ഒരു നൈറ്റി ആണ് വേഷം. ഒരു ഷാൾ ഇട്ടിട്ടുണ്ട്. എന്നെ ഒന്ന് നോക്കിയ ശേഷം സഫിയാത്ത അടുക്കളയിലേക്കു പോയി.

കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ചതിന് ശേഷം ഞാൻ പോകുന്നതിനു വേണ്ടി എഴുന്നേറ്റു. അത്ര നേരം അവിടേക്ക് കാണാതിരുന്ന സഫിയാത്ത പെട്ടന്ന് അങ്ങോട്ട്‌ വന്നു. എന്നിട്ട് പറഞ്ഞു. ” ഞാൻ കറി ഉണ്ടാക്കുന്നുണ്ട്. ഭക്ഷണം കഴിച്ചിട്ട് പോകാം.

💬 Comments

View all comments