Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]
മൂന്നുപേരുംകൂടെ പുറത്തേക്കിറങ്ങി. അമ്മാവൻ അപ്പോളേക്കും ബാഗുകൾ എടുത്ത് കാറിൽ വച്ചു. ഞങൾ ഇറങ്ങിയപ്പോൾ അനു ബൈക്കിൽ ഒരു കവർ വെച്ചു. എനിക്കിട്ടു പറഞ്ഞു "ഇവിടെ വച്ച് മറക്കണ്ട, അല്ലേൽ ഇനി കിട്ടാൻ കുറച്ചു നാളുകൾ കഴിയും" ഇതും പറഞ്ഞവൾ എന്നെ ഒന്ന് കണ്ണടച്ച് കാണിച്ചു. എനിക്ക് എന്താണതെന്നു മനസ്സിലായില്ല. ഞാൻ അങനെ നിന്നപ്പോളേക്കും അവർ കാറിൽ കയറി, എന്നോട് യാത്രയും പറഞ്ഞു അവർ യാത്ര ആയി.
ഞാനും അവൾ പോയതിലുള്ള വിഷമം കാരണം, പതിയെ ആണ് വീട്ടിലോട്ടു പോയത്. ഇടക്ക് ഫ്രണ്ട് വിളിച്ചിട്ടും ഞാൻ നിർത്താൻ പോയില്ല കാണാത്തപോലെ ഞാൻ പോയി. വീട്ടിൽ എത്തിയപ്പോളും എനിക്കുവലിയ മൂടോന്നും ഇല്ലായിരുന്നു.
മാളു : അനു ചേച്ചി എന്തിയെ പോന്നില്ലേ?
ഞാൻ ഒന്നും മിണ്ടാതെ ഉള്ളിലോട്ടു പോയി, റൂമിൽ കയറി കതകടച്ചു. ഡ്രസ്സ് പോലും മാറാതെ നേരെ കട്ടിലിലേക്ക് മറിഞ്ഞു. അവൾ പോയതിലുള്ള വിഷമം കാരണം, ഞാൻ അങനെതന്നെ കിടന്നുറങ്ങി പോയി. വളരെ വൈകിയാണ് ഞാൻ എഴുന്നേറ്റത് സമയം നോക്കിയപ്പോൾ 5:00. മണി കഴിഞ്ഞു. ഞാൻ ഫോൺ എടുത്തപ്പോൾ അനുവിന്റെ കുറെ മിസ് കോളും മെസ്സേജും ഉണ്ട്. ഞാൻ അവളെ തിരികെ വിളിച്ചു.
അനു : നീ ഇവിടെ പോയി കിടക്കുവാ... ( അവൾ അലറി )
ഞാൻ : ഞാ..... ഞാൻ കിടന്നു ഉറങ്ങി പോയി...
അനു : ഓ ഞാൻ കരുതി........ അത് പോട്ടെ. ഞങൾ ഇവിടെ എത്തി അത് പറയാൻ ആണ്. വിളിച്ചത്.
ഞാൻ : അച്ഛനും അമ്മയും ????
അനു : അച്ഛനെ അഡ്മിറ്റ്
💬 Comments
View all comments