0%

Chapter Title : എന്റെ ജീവിതം ഒരു കടംകഥ 3 [Balu]

Author : Kambikathakal Read All Parts 1.3K

എന്റെ കാതുകളിൽ എത്തിയിരുന്നു.

"ചേട്ടാ...... "

അത് മാളുവാണ്. ഞാൻ ചെന്ന് വാതിൽ തുറന്നു.

മാളു : എന്ത് പറ്റി.

ഞാൻ : ഒന്നുമില്ല, ചെറിയ തല വേദന......

മാളു : അനുചേച്ചി എന്തിയേ? പോന്നില്ലേ?

ഞാൻ : ഇല്ല, അവർ എല്ലാവരും കൂടെ അവളുടെ അമ്മാവന്റെ വീട്ടിലോട്ടു പോയി. അവളുടെ അച്ഛനെ അവിടുത്തെ ഹോസ്പിറ്റലിലോട്ടു മാറ്റി.

മാളു : ഓ അതാണോ? ഞങൾ ഓർത്തു എന്ത് പറ്റിയെന്ന്.

ഞാൻ : കുഴപ്പമില്ല.

മാളു : ഉച്ചക്കും ഒന്നും കഴിച്ചില്ലല്ലോ. വാ കാപ്പി കുടിക്കാം.

അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു താഴേക്ക്  കൊണ്ടുപോയി. ഞാനും ഒന്നും പറയാതെ അവളുടെ കൂടെ താഴേക്ക് പോയി. ചേച്ചി കസേരയിൽ ഇരിപ്പുണ്ട്. ഞങൾ ചെന്നവിടെ ഇരുന്നു. എന്ന് മാളു എന്റെ അടുത്താണ് ഇരുന്നത്. ഞാൻ ചായ ഗ്ലാസ് എടുക്കാൻ തുടങ്ങിയപ്പോൾ.

ചേച്ചി : പോയി ആ ഡ്രസ്സ് എങ്കിലും ഒന്ന് മാറാൻ പാടില്ലായിരുന്നോ.

ചേച്ചിയുടെ ചോദ്യം കേട്ടപ്പോളാണ് ഡ്രസ്സ് മാറിയില്ല എന്നകാര്യം ഓർത്തത്. ഞാൻ പതിയെ പോകാനായി എഴുന്നേറ്റു. മാളു എന്റെ കയ്യിൽ കയറി പിടിച്ചു.

മാളു : ചേട്ടൻ അവിടെ ഇരുന്നേ കാപ്പി കുടിച്ചിട്ട് ഡ്രസ്സ് മാറാം ഇനി.

ചേച്ചി : അപ്പൊ ചേട്ടനും അനിയത്തിയും ഒന്നായി ഞാൻ പുറത്തും.

ഞാൻ നോക്കിയപ്പോൾ എന്റെ അനിയത്തി എനിക്കായി സംസാരിക്കുന്നു. എങ്കിലും ഒന്നും പറയാതെ ഞാൻ അങനെ ഇരുന്നു. മാളു എന്റെ ഒരു കയ്യിൽ പിടിച്ചിട്ടുണ്ട്. എനിക്കറിയില്ല എന്തോ ഒരു ആശ്വാസം എനിക്കുണ്ടായി അവളുടെ പെരുമാറ്റത്തിൽ നിന്നും.

മാളു :

💬 Comments

View all comments