Chapter Title : എന്റെ ജീവിതം ഒരു കടംകഥ 4 [Balu]
മാളുവിനോട് ഒരു ഗ്ലാസ് കാപ്പികൂടെ തരാമോ എന്ന് ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി.
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നപ്പോളേക്കും മാളു അടുത്ത ഗ്ലാസ് കാപ്പി കൊണ്ടുവന്നു. ഞാൻ അതും വാങ്ങി അവളെനോക്കി ഞാനൊന്നു ചിരിച്ചു. അവൾ എന്നെ ദേഷ്യത്തോടെയാണ് നോക്കിയത്.
ദൈവമേ ഇതെന്താ ഇവിടെ....... എല്ലാവര്ക്കും എന്താ സംഭവിച്ചത്......
ഞാൻ മാളുവിന് മെസ്സേജ് അയച്ചു ചോദിക്കാമെന്ന് കരുതി അവൾക്കു മെസ്സേജ് അയച്ചു.
"മോളെ നിനക്കെന്താ സംഭവിച്ചത്?"
റീപ്ലേ ഒന്നും എല്ലാ ഞാൻ വീണ്ടും ഒരു മെസ്സേജ് അയച്ചു...
"മോളെ ....."
മാളു "ചേട്ടായി ഇപ്പോൾ ഒന്നും ചോദിക്കരുത് പ്ളീസ്'
ഞാൻ ആകെ എന്താണ് എന്ന് ആലോചിച്ചുകൊണ്ട് അവൾ കൊണ്ടുവന്ന കാപ്പി കുടിച്ചു, എന്നാൽ അനുവിനെ ഒന്ന് വിളിക്കാം എന്ന് കരുതി ഞാൻ പുറത്തേക്കിറങ്ങി. അതാ ഇരിക്കുന്നു അങ്കിൾ.
അങ്കിൾ : ആ മോൻ എഴുന്നേറ്റോ?
ഞാൻ : എഴുന്നേറ്റു കാപ്പിയും കുടിച്ചു.
അങ്കിൾ : അതെ മോനെ ഞങൾ രാവിലെ തന്നെ പോകുവാ, ലോക്ക് ഡൗൺ കര്ശനമാക്കുവാണെന്നു, ഇന്നു ന്യൂസ് ഉണ്ടായിരുന്നു.
ഞാൻ : അയ്യോ... വീണ്ടുമോ???
അങ്കിൾ : അതെ മോനെ, സാധനങ്ങളെല്ലാം മേടിക്കണം അല്ലേൽ പ്രശ്നമാകും ഇനി എന്നാ എല്ലാം നേരെ ആകുന്നത് എന്ന് അറിയില്ലല്ലോ...
ഞാൻ : അത് ശരിയാ ഇവിടെയും മേടിക്കണം എല്ലാം.
അങ്കിൾ : അത് ശരിയാ മേടിക്കാനുള്ളത് നേരത്തെ മേടിച്ചോ....
ഞാൻ : ഒരു കൂട്ടുകാരനെ വിളിച്ചു നോക്കട്ടെ അവന്റെ കാർ ഉണ്ടോ എന്ന് അല്ലേൽ ബൈക്കിൽ കൊണ്ടുവരാൻ പറ്റില്ലല്ലോ.
ഞാൻ അങനെ അഖിലിനെ വിളിച്ചു കാർ റെഡി ആക്കി, നേരെ റൂമിൽ പോയി റെഡി ആയി. ഞാൻ നേരെ മാളുവിനോട് ചോദിച്ചു മോളെ സാധനം മേടിക്കാനുള്ള ലിസ്റ്റ് തരാമോ അല്ലേൽ, കടയിൽ തിരക്കാവും. മാളു ചേട്ടായി ഞാനും കൂടെ വന്നോട്ടെ.
ഞാൻ മറുപടി പറയും മുന്നേ അവൾ റെഡി ആയി വന്നു, ഞാൻ പറഞ്ഞു "അതെ ഞാൻ പോയി കാർ എടുത്തോണ്ട് വരാം, മോൾ ഇവിടെ നിന്നാൽ മതി"
മാളു : ഓക്കേ.
ഞാൻ നേരെ
💬 Comments
View all comments