Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]
നോക്ക്.
ഞാൻ ഓർത്തു ഇനി എപ്പോൾ വേണമെങ്കിലും ആകാമല്ലോ പിന്നെ ധ്രിർത്തി കാണിക്കണ്ട. ഞാൻ പതിയെ വീട്ടിലോട്ടു പോകാൻ ഇറങ്ങി.
ചേച്ചി വാതിക്കൽ തന്നെ നിൽപ്പുണ്ട്, എന്നെ യാത്ര ആക്കാൻ നിൽക്കുന്ന പോലെ.
ഞാൻ അങനെ മുന്പോട്ടു നീങ്ങിയപ്പോൾ, ഫോൺ ബെല്ലടിക്കുന്നു.
""ചേച്ചിയാണ്.......""
ഞാൻ ഫോൺ എടുത്തു : എന്താ ചേച്ചി?
ചേച്ചി : എടാ നാളെ കുറച്ചു സാധനം മേടിക്കണം,
ഞാൻ : ഞാൻ വരാം
ചേച്ചി : അതുവേണ്ട ഞാൻ ലിസ്റ്റ് തരാം നീ മേടിച്ചോണ്ടു വന്നാൽ മതി. എടാ മോള് വന്നു, ഞാൻ പിന്നെ വിളിക്കാം.
ഞാൻ : ഓക്കേ,....
ഞാൻ പതിയെ വീട്ടിലോട്ടു നടന്നു, എനിക്ക് ഇപ്പോൾ സംഭവിച്ചതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ.
ആ നടപ്പിൽ മനുവിനോട് എന്ത് പറയണം, നാളെയും ബിന്ദു ചേച്ചിയെ കാണാൻ പോണം, ഇങ്ങനെ ഉള്ള ചിന്തകളാൽ ഞാൻ വീടിന്റെ മുമ്പിൽ എത്തി. മാളു പുറത്തുതന്നെ ഉണ്ട്...
മാളു : ചേട്ടായി എന്താ ഇത്ര ലേറ്റ് ആയതു?
പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും പെട്ടന്നുതന്നെ എന്റെ വായിൽ അതിനുള്ള മറുപടി വന്നു.
ഞാൻ : ഐഡി ബിന്ദുചേച്ചിയെ പശു ഉരുട്ടി ഇട്ടു, അതിനാ വിളിച്ചത്. വേദനയുടെ ഗുളിക മേടിച്ചു കൊടുത്തു.
മാളു : മ്മ്മ്മ്, എന്നിട്ടു എന്തേലും പറ്റിയോ? പാവം ചേച്ചിയാ.
ഞാൻ : മ്മ്മ്മ് ശരിയാ, നാളെ ചെന്നു പശുവിനെ പുറത്തൊന്നും കെട്ടി കൊടുക്കണമെന്ന് പറഞ്ഞു. ചേച്ചി പാല് കറന്നോളും.
ഞാൻ ഥ്വയാർത്ഥത്തിൽ പറഞ്ഞു.
മാളു : ശരിയാ ചേട്ടായി ചെന്നു നമ്മളാൽ ആകുന്നത് ചെയ്തു കൊടുക്കണം. നമ്മുടെ ഇവിടെ വന്നു ചെയ്യുന്ന പണിക്കൊന്നും പൈസ മേടിക്കാറില്ലന്ന 'അമ്മ പറഞ്ഞത്. ഞാനും വരാം. എന്തേലും അടുക്കളയിൽ പണി ഉണ്ടെങ്കിലോ!!!!
അയ്യോ പെട്ടു ഇവൾ വന്നാൽ ഒന്നും നടക്കില്ല, എന്ത് ചെയ്യും.
ഞാൻ : അത് നാളെ അല്ലെ, അപ്പൊ നോക്കാം. നീ വാ നമുക്ക് ഫുഡ് ഓർഡർ ചെയ്യാം.
മാളു : അതെ മുകളിലോട്ടു പോകാം....
💬 Comments
View all comments