Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]
കൂട്ടത്തില്ലേ....
മാളു : അത് ചേച്ചി അവരോടു പറഞ്ഞോളാം എന്ന പറഞ്ഞത്.
പക്ഷെ അവളുടെ മുഖത്തു വേറെ എന്തോ പറയാൻ ഉണ്ട്. അവൾക്കു എന്തോ പേടിയുണ്ട്. ഞാൻ പോയി കഴിഞ്ഞു എന്തോ നടന്നിരിക്കുന്നു ഇവിടെ, ഞാൻ പോകും മുമ്പുള്ള മാളു അല്ല ഇപ്പോൾ എന്നോട് സംസാരിക്കുന്നതു. അവൾ ഇടക്ക് താഴേക്ക് ചെവി ഓർക്കുന്നുണ്ട്.
ഞാൻ : മോളെ വേറെ എന്തെങ്കിലും പറയാനുണ്ടോ? മോളെന്താ പേടിക്കുന്നത്?
മാളു : അത് ഒന്നുമില്ല. അവൾ ഇടക്ക് ഫോണിലേക്കു നോക്കി. സമയം ആണ് നോക്കുന്നത്.
ഞാൻ : എന്താ മോളെ എന്താ പറ്റിയത്.
മാളു : ചേട്ടായി..... ചേട്ടായി ഒന്നും പറയരുത്. പ്രശനം ആക്കരുത്. അങ്ങനെ ആണെങ്കിൽ ഞാൻ പറയാം.
എനിക്ക് മനസ്സിലായി എന്തോ സീരിയസ് ആയ കാര്യമാണ് അവൾക്കു പറയാൻ ഉള്ളത്. ഞാൻ അവളെ കുറച്ചുകൂടെ എന്നിലേക്ക് അടുപ്പിച്ചു അവൾക്കു പറയാനുള്ള ധൈര്യം കൊടുത്തു.
മാളു : ചേട്ടായി, ഒരു ചേട്ടൻ വരും എന്ന് പറഞ്ഞു....
ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ "ആരാ വരുന്നത് ? ആരാ പറഞ്ഞത് ? എന്താ കാര്യം തെളിച്ചു പറ"
മാളു : അത് ചേച്ചി..... ചേട്ടൻ......
ഞാൻ : മോളെ നീ എന്തിനാ പേടിക്കുന്നത് ചേട്ടായി കൂടെ ഇല്ലേ, പിന്നെന്താ പേടിക്കുന്നത്.
മാളു : അല്ല ചേട്ടായി എനിക്ക് ഓർക്കാൻ കൂടെ പറ്റില്ല അത്.
എന്തോ പ്രശനം ഉണ്ട്, മാളു നന്നായി വിയർക്കാൻ തുടങ്ങി.
പെട്ടന്ന് അവളുടെ ഫോണിൽ ചേച്ചിയുടെ മെസ്സേജ് വന്നു.
""മനു വന്നോ???? ""
""അവൻ ഇപ്പോൾ എത്തും""
""നീ എവിടെയാ മുകളിൽ അല്ലെ?""
ഞാൻ ആണ് മെസ്സേജ് തുറന്നതു. ഞാൻ മാളുവിനെ കാണിച്ചു. അവൾ എന്നെ ദയനീയമായി ഒന്ന് നോക്കി.
"എന്ത് പറയണം" അവൾ ചോദിച്ചു
ഞാൻ അതിനു ഒന്നും മറുപടി കൊടുത്തില്ല പകരം ഞാൻ ആണ് മെസ്സേജ് അയച്ചത്.
""ചേട്ടായി വന്നില്ല, ഞാൻ മുകളിലാണ്""
റീപ്ലേ ഒന്നും ഇല്ല. ഞാൻ പതിയെ താഴേയ്ക്ക് എത്തി നോക്കി, ചേച്ചി റൂമിലിന്റെ ഡോർ തുറന്നു പുറത്തിറങ്ങി, നേരെ മാളുവിന്റെ റൂമിൽ പോയി
💬 Comments
View all comments