Chapter Title : എന്റെ ജീവിതം ഒരു കടംകഥ 5 [Balu]
വരിക, ഒന്നും അറിയില്ല.
ഞാൻ ചുമ്മാ ഫോണിലും നോക്കി ഇരുന്നു. ഫോണിൽ മാളുവിന്റെ മെസ്സേജ്.
"ചേട്ടായി അച്ചു എന്റെ കൂടെ ആണ് കിടക്കുന്നതു എന്ന് പറഞ്ഞു, അതിനാൽ ഞാൻ അങ്ങോട്ട് വരില്ല"
എന്റെ മനസ്സിൽ സന്തോഷത്തിന്റെ അല അടിച്ചു എങ്കിലും അതൊന്നും കാണിക്കാതെ ഞാൻ പറഞ്ഞു ""സാരമില്ല""
അപ്പോളേക്കും ആരോ എന്റെ റൂം പാസ്സ്‌ചെയ്തു പോകുന്നതായി എനിക്ക് മനസ്സിലായി. ബിന്ദു ആണ്.
ഞാൻ ബിന്ദുവിനെ ഫോൺ വിളിച്ചു.
"ഹലോ "
"ഹലോ"
"എപ്പോളാ വരിക"
"കുറച്ചു വെയിറ്റ് ചെയ്യൂ, ഞാൻ വന്നേക്കാം. 10 ആകുമ്പോളേക്കും അവർ കിടക്കും അതുകഴിഞ്ഞു വരാം അതാ നല്ലതു"
"മ്മ്മ് അതാ നല്ലതു"
"ഓ സമയം ഒന്നും ആയില്ല ഇനിയും ഒരുമണിക്കൂർ വെയിറ്റ് ചെയ്യണം" മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കട്ടിലിൽ കിടന്നു.
ഓരോ മിനിറ്റും ഓരോ മണിക്കൂർ പോലെ തോന്നി.
വെയിറ്റിംഗ്.........
വെയിറ്റിംഗ്.........
വെയിറ്റിംഗ്.........
വെയിറ്റിംഗ്.........
ഹോ എന്താ സമയം ഇങ്ങനെ പോകുന്നത്, 8.55 ആയതേ ഒള്ളു ജസ്റ്റ് 10 മിനിറ്റ്, രക്ഷ ഇല്ല വല്ല സിനിമയും കാണാം ഫോൺ എടുത്തു.
ആക്ഷൻ
ഹൊറർ
ഫാമിലി
ഡ്രാമ
റൊമാൻറ്സ്
എന്തുകാണണം എന്നുപോലും അറിയാത്ത അവസ്ഥ.
ഞാൻ നേരെ താഴെ ഹാളിലേക്ക് പോയി. മാളുവും അച്ചുവും താഴെ TV കാണുന്നു. ഞാനും ചെന്ന് കൂടെ ഇരുന്നു.
ഹരികൃഷ്ണൻസ് ആണ് സിനിമ...
ഇല്ല എനിക്ക് ഇരുന്നിട്ട് ഇരിക്കാൻ പറ്റുന്നില്ല. ഞാൻ എഴുന്നേറ്റു അടുക്കളയിൽ പോയി വെള്ളമെടുത്തു കുടിച്ചു.
അപ്പോൾ അതാ സോനാ ചേച്ചിയും ആന്മരിയും കൂടെ ഡോർ തുറന്ന് പുറത്തേക്കു വരുന്നു. എന്നെ അവർ പ്രദീക്ഷിച്ചില്ല
💬 Comments
View all comments