0%

Chapter Title : എന്റെ ജോ 3 [ജോൺ ലൂക്ക]

Author : Kambikathakal Read All Parts 547

അവൾ പറഞ്ഞു

അവൾ എന്റെ മുടിയൊക്കെ ചീകിതന്നിട്ട് പെട്ടെന്ന് ഇറങ്ങാൻ ആംഗ്യം കാണിച്ചു.

ഞാൻ നേരെ പോയ്‌ സ്കൂട്ടി എടുത്തു അവളെ കാത്തു നിന്നു.

വാതിൽ പൂട്ടി എന്റെ അടുത്തേക് വരുന്ന അവളെ കണ്ടു എനിക്ക് തന്നെ അസൂയ തോന്നിപ്പോയി.

കോളേജിൽ എത്തിയപ്പോഴാണ് എനിക്ക് ഇന്നു എന്തൊക്കെയാണ് നടക്കാൻ പോകുന്നത് എന്നു ഒരു ഐഡിയ കിട്ടിയത്.

എല്ലാം വരുന്നിടത്തു വെച്ച് കാണാം എന്ന മനസോടെ ഞാൻ ക്ലാസ്സിലേക്ക് കയറി.

പിന്നാലെ ജോ യും. അവൾക് ഇന്നത്തെ കലാപരിപാടികളെ കുറിച്ച് എല്ലാവർക്കും വിശദീകച്ചു കൊടുക്കാമായിരുന്നു.

"ജോൺ"

സൈഡിൽ നിന്നു ആരോ വിളിക്കുന്നെ കണ്ടു ഞാൻ തിരിഞ്ഞു നോക്കി

ആര്യ ആയിരുന്നു അത്

"ഇവിടെ വാ... ഇവിടെ ഇരിക്കാം"

അവൾ കുറച്ചു നീങ്ങിയിരുന്നു എനിക്കും ഇരിക്കാനുള്ള സ്ഥലം ഒരുക്കി എന്നെ ക്ഷമിച്ചു.

ഞാൻ തിരിഞ്ഞു നോക്കിയപ്പോ ജോ ഇതൊക്കെ കണ്ടു കലിതുള്ളി അവിടെ നിൽപ്പുണ്ട്.

"സൈലെൻസ്...."?

അവൾ ഡെസ്കിൽ അടിച്ചു കൊണ്ട് അലറി. പെട്ടെന്ന് ക്ലാസ്സ്‌ നിശബ്ദമായി

"തന്നോട് പ്രതേകം പറയണോ

എവിടേലും പോയി ഇരിക്കേടോ.."

എനിക്ക് ചിരി വന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ മെല്ലെ എന്റെ സീറ്റിൽ പോയിരുന്നു.

ഞാൻ ബാഗ് ഡെസ്കിൽ വെച്ച് മുന്നിലോട്ട് നോക്കിയപ്പോ ജോയും ആര്യയും എന്നെ തന്നെ നോക്കുകയാണ്

ഇനി എന്തൊക്കെ പ്രശ്ങ്ങളാണ് വരാനുള്ളത് എന്ന് ഓർത്തു ഞാൻ മെല്ലെ ഡെസ്കിൽ തല വെച്ചിരുന്നു.

തുടരും.

💬 Comments

View all comments