Chapter Title : എന്റെ ജോ 3 [ജോൺ ലൂക്ക]
"പിന്നെ എന്താ കരായണേ"
"സന്തോഷം കൊണ്ടാ.."
ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു
മെല്ലെ അവളുടെ മൂക്കിന് മുകളിൽ ഒരുമ്മ കൊടുത്തു. അവളുടെ ചുണ്ടുകളെ കടിച്ചെടുക്കണം എന്നുണ്ടായിരുന്നെങ്കിലും ഞാൻ സംയമനം പാലിച്ചു.
"ടീ.. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ"
"നീ പറടാ"
"ഏയ്യ്... പിന്നെ ചോദിക്കാം"
"എന്നാൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ"
"ആഹ്"
"നിനക്ക് കാമുകി ആരേലും ഉണ്ടോ... നമ്മൾ കണ്ടിട്ട് കുറെ ആയില്ലേ.. അതുകൊണ്ട് അറിയാനായിട്ട്.."
"എനിക്ക് കാമുകി ഒന്നുല്ല മണ്ടി..."
"എന്നാ ഒരു ക്രഷ് എങ്കിലും... നിന്നെ പോലെ ഒരു ചെക്കനെ കണ്ടിട്ട് ആരും പ്രൊപ്പോസ് ചെയ്തില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഞാൻ അത്ര മണ്ടിയല്ല."
"പ്രൊപ്പോസ് ഒക്കെ ചെയ്തിട്ടുണ്ട്.. പിന്നെ ഒരാളോട് എനിക്ക് വല്ലാത്ത ക്രഷ് ആണ്.. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ തുടങ്ങിയതാ.. ഇതുവരെ പറഞ്ഞിട്ടില്ല.."
അവളുടെ മുഖം മാറുന്നെ ഞാൻ അറിഞ്ഞു.. ചിരി മഞ്ഞു, കണ്ണുകൾ നിറഞ്ഞു.
"പറഞ്ഞാൽ അവൾ എങ്ങിനെ എടുക്കുന്നു അറിയില്ല... കുറെ പ്രശ്നങ്ങൾ ഉണ്ട്. അവൾ എന്നോട് കാണിക്കുന്ന ഈ സ്നേഹം, അടുപ്പം, പിന്നെ എല്ലാം പ്രേമം ആണെന്ന് ഉറപ്പിക്കാൻ കഴിയില്ലല്ലോ."
അവൾ എന്നെ കാണിക്കാതെ കണ്ണ് തുടച്ചു. അവൾ എന്റെ കയ്യ് ലെഗ്ഗിൻസ് ന്റെ ഉള്ളിൽ നിന്ന് പുറത്തെടുത്തു മടിയിൽ നിന്ന് എണീറ്റ് നിന്ന് ചുരിദാർ ടോപ് നേരെയാക്കി
"ഞാൻ കുളിച്ചിട്ട് വരാ.. നേരം കുറെ ആയി. ബാഗ് എന്റെ റൂമിൽ വെച്ചോ.. ഇവിടെ ഒരു റൂമോള്ളു.. പിന്നെ ഞാൻ കുളിച്ചിറങ്ങീട് നിനക്ക് കുളിക്കാം. അലക്കാനുള്ളത് ആ കാണുന്ന ബക്കറ്റിൽ ഇട്ടോ ഞാൻ
💬 Comments
View all comments