0%

Chapter Title : Ente kadhakal 6

Author : kkstories Read All Parts 411

പ്രതാപൻ അങ്കിൾ ബിസിനെസ്സിൽ നിന്നും വല്ലാതെ ശ്രദ്ധ തിരിഞ്ഞു... കൂടെ നിന്ന ബന്ധുക്കളടക്കമുള്ളവർ അദ്ദേഹത്തെ കബളിപ്പിച്ചു,.... ബിസിനെസ്സുകൾ ഒന്നാകെ തകർന്നു... വീടും വസ്തുവും വാഹനങ്ങളുമെല്ലാം കൈവിട്ടുപോയി....ഒരു സുപ്രഭാതത്തിൽ കേൾക്കുന്നത് പ്രതാപൻ അങ്കിൾ നെയും മനുവിനെയും കാണാൻ ഇല്ല എന്നാണ്.... ഇതിനിടയിൽ അവർ ആത്മഹത്യചെയ്തു എന്ന വാർത്തയും നാട്ടിൽ പരന്നിരുന്നു... പിന്നെ ഇന്നാണ് സത്യനെ കാണുന്നത്... അതും ഇരുപത്തിമൂന്നു  വര്ഷങ്ങള്ക്കു ശേഷം .... പഴയ ഓർമകൾ മനസ്സിലൂടെ ഒരു സിനിമയിൽ എന്നതുപോലെ കടന്നു പൊയ്ക്കൊണ്ടിരുന്നു.....

"എന്താ മനു വലിയ ആലോചന"...ലില്ലി മാഡത്തിന്റെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത് ...(ഓഫീസറുടെ പേര് ലില്ലി എന്നാണ്)"ഭാര്യെടേം പിള്ളേരുടേം ഒക്കെ അടുത്തൂന്നു ആദ്യമായി മാറി നിൽക്കുവല്ലേ  അതിന്റെ ആയിരിക്കും ഈ ആലോചന... നമ്മളൊക്കെ പലയിടത്തു ഓടിനടന്നു ജോലി ചെയ്തിട്ടുള്ളതുകൊണ്ടു അതൊക്കെ ഇപ്പൊ ശീലമായി , സാർ ആദ്യമായി നാട് വിട്ടു മാറി നിൽക്കുന്നത് കൊണ്ടറിക്കും ഇങ്ങനെ വിഷമം" വെളുത്തു തടിച്ച ഷീല കമന്റ് പാസ്സാക്കി....."സാർ രാത്രി മൊത്തം യാത്ര ചെയ്തു വന്നതല്ലേ, അതിന്റെ ക്ഷീണം ആയിരിക്കും" അശോകേട്ടൻ എന്റെ സപ്പോർട്ടിനെത്തി .....എല്ലാവരെയും നോക്കി ഞാനൊന്നു ചിരിച്ചെന്നു വരുത്തി... ജോലി തുടർന്നു...

ഒന്നേകാലായി .....എല്ലാവരും ചോറുണ്ണാനൊരുങ്ങി.... അശോകേട്ടൻ പറഞ്ഞു സാറെ രാഘവേട്ടന്റെ കടയിൽ ഊണാണ്ട്, നല്ല ഊണാണ്... സാർ അവിടെ ചെന്നാൽ മതി...ഞാൻ ചോറ് കൊണ്ടുവന്നിട്ടുണ്ട്....ഞാൻ മെല്ലെ ഊണ് കഴിക്കാനിറങ്ങി... "സാർ കഴിച്ചിട്ട് വാ.... സാര് നേരത്തെ പറഞ്ഞിരുന്നതുകൊണ്ടു ഞാൻ ഒന്നുരണ്ടു വീട് നോക്കി വെച്ചിട്ടുണ്ട്, നമുക്ക് പോയി നോക്കാം" അശോകേട്ടൻ പിന്നാലെ വിളിച്ചു പറഞ്ഞു...

ഊണ് കഴിഞ്ഞു തിരികെ വന്നപ്പോ അസീസ്

💬 Comments

View all comments