Chapter Title : Ente kadhakal 6
പോയപ്പോ മദ്യത്തിന്റെ രൂക്ഷ ഗന്ധം.....മുകഹത്തെക്കൊന്നു സൂക്ഷിച്ചു നോക്കി...പരിചയമുള്ളതുപോലെ ... മുന്നിലേക്ക് നടന്നപ്പോളാണ് പുറകിൽ നിന്നും ആ വിളി.... "ഒന്ന് നിന്നേ".... നിന്നിട്ടു തിരിഞ്ഞു നോക്കി .... സത്യൻ ....ഒരുകാലത്ത് ജീവിതത്തിന്റെ ഭാഗമെന്നോണം കൂടെ നടന്നവൻ....ഒരിക്കലും പിരിയില്ലെന്നു കരുതിയ പ്രിയപ്പെട്ട കൂട്ടുകാരൻ.... അവനുമെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു..... "എടാ മനൂ... നീ...." അവൻ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു....ഞാൻ ഇന്നിവിടെ വന്നു ജോയിൻ ചെയ്തു .... നീ എവിടാ? എന്താ പരിപാടി..... ഞാൻ ഇവിടെ............ൽ ക്ലാർക് ആണ് .... ഇവിടെ അടുത്ത് തന്നെ യാണ് താമസം ....ഒറ്റ നില്പിൽ കുറെ വിശേഷങ്ങൾ......" നീ ചായ കുടിച്ചിട്ട് വാ ... ഞാൻ ഓഫീസിലുണ്ടാവും.... " ഇതും പറഞ്ഞു അവൻ മുന്നോട്ടു നടന്നു....
ചായക്കടയിലേക്ക് കയറി ചെന്നപ്പോ അശോകേട്ടൻ എന്നോട് ചോദിച്ചു, സത്യൻ സാറിനെ സാറിനെങ്ങനെ അറിയാം??? അവനെന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു..... അതൊക്കെ പതുക്കെ പറയാം... ഞാൻ ഉള്ളിൽ നിന്ന് തികട്ടി വന്ന തേങ്ങൽ അടക്കിക്കൊണ്ടു മെല്ലെ പറഞ്ഞു..... അശോകേട്ടൻ തുടർന്നു... ; സർവീസിൽ കയറിയിട്ട് ഇതുവരെ മൂന്നു സസ്പെന്ഷൻ, സ്ഥലം മാറ്റങ്ങൾ,.. ആകെപ്പാടെ പ്രശ്നമാണ്... ഇപ്പോ വീടിനടുത്തു കിട്ടിയത് ഏതോ എം.എൽ.എ പറഞ്ഞിട്ടാണെന്ന കേൾക്കുന്നേ....., എനിക്ക് മനസിലായി ആരാണ് ആ എം.എൽ.എ എന്ന് .. ഒരു ഹോസ്റ്റൽ മുറിയിൽ ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന ആ പഴയ കാലം ഓർമയിലേക്ക് വന്നു..... :ആകപ്പാടെ വെള്ളമടി ആണ് ... നേരം വെളുക്കുമ്പോഴേ തുടങ്ങും ... അടിച്ചില്ലെങ്കിൽ വിറക്കും... അശോകൻ ചേട്ടന്റെ വാക്കുകളാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.....കല്യാണമൊക്കെ കഴിച്ചു... തങ്കം പോലൊരു പെങ്കൊച്ച് ... കുട്ടികളില്ല..." "എങ്ങനെ കുട്ടികളുണ്ടാകാനാ ... നേരം വൈകിയാൽ പിന്നെ ബോധം ഉണ്ടാവുകേലല്ലോ..." രാഘവേട്ടൻ കൂട്ടിച്ചേർത്തു...
ഓഫിസിലെത്തിയിട്ടും ചിന്തയിൽ സത്യന്റെ മുഖം തന്നെയായിരുന്നു.... നാട്ടിലെ ബിസിനെസ്സ്കാരനായിരുന്ന പ്രതാപൻ മുതലാളിയുടെ ഏക മകൻ സത്യനാരായണൻ .... കാശിനു കാശ്, പവറിനു പവർ ... അടിച്ചു പൊളി ജീവിതം... അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചു... എല്ലാ തല്ലിപ്പൊളി പരിപാടികൾക്കും ഒരുമിച്ചു നിന്നു.... കോളേജിൽ ഇപ്പോഴത്തെ എം.എൽ.എ ...................... കൂടി വന്നപ്പോ എല്ലാം
💬 Comments
View all comments