Chapter Title : ENTE KADHAKAL 7
മനുഷ്യന്‍... നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ഒടിയെത്തുന്നവരായിരുന്നു എന്‍റെ അപ്പനും ജോസഫ് ചേട്ടനും.. അപ്പന്‍ ഒരുങ്ങിയിറങ്ങി വാതുക്കല്‍നിന്ന് ടാ..ഔതേന്ന് വിളിക്കുമ്പോ സൈക്കളുമായി ആളെത്തും... പിന്നെ രണ്ടുപേരുംകൂടി കറക്കമാണ്... നാട്ടിലെ സകലമാന കാര്യത്തിലും രണ്ടുപേരും കാണും... വൈകിട്ട് അല്‍പം കുടിച്ച് ഓവറായാലും അപ്പനെ ജോസഫ് ചേട്ടന്‍ പൊന്നുപോലെ നോക്കി വീട്ടിലെത്തിക്കും.... മേരിച്ചേച്ചിയും പരോപകാരിയും സ്നേഹസമ്പന്നയുമാണ്....ആരെന്തു ചോദിച്ചാലും ഇല്ല എന്ന് പറയില്ല... അതുകൊണ്ട് നാട്ടുകാര് പെണ്ണുങ്ങളുടെ ഒരു പ്രധാന പലിശയില്ലാ വായ്പാ വിതരണ കേന്ദ്രം കൂടിയാണവരുടെ വീട്.... കയറിന്‍റെ ബിസിനസ്സാണ് ജോസഫ് ചേട്ടന്... വീടിനു പുറകില്‍ വലിയൊരു പിരിക്കളമുണ്ടായിരുന്നു.. പത്തിരുപത് തൊഴിലാളികളും... നേരം വെളുക്കുമ്പോള്‍ മുതല്‍ കളം സജീവമാകും... മൂന്ന് മൂന്നരയാകുമ്പാള്‍ കളം ഒഴിയും.. അതുവരെ അവിടെ പെണ്ണുങ്ങളുടെ കലപില ശബ്ദം നിറയും.... മേരിച്ചേച്ചിയായിരുന്നു എല്ലാം നോക്കിനടത്തുന്നത്.... മക്കളില്ല എന്ന ഒറ്റ ദുഖം മാത്രമായിരുന്നു അവര്‍ക്ക്... അതുകൊണ്ടുതന്നെ നാട്ടിലെ കുട്ടികളെല്ലാം അവര്‍ക്ക് മക്കളായിരുന്നു.... കൂട്ടത്തില്‍ എന്നോടൊരു പ്രത്യേക വാത്സല്യവും അവര്‍ക്കുണ്ടായിരുന്നു.... നാലഞ്ചു വര്‍ഷം മുമ്പ് ഞങ്ങള്‍ മക്കളുടെയെല്ലാം നിര്‍ബന്ധം കാരണം പിരിക്കളം നിര്‍ത്തി... നാട്ടിലെ പിള്ളേര്‍ക്കെല്ലാം അവര്‍ ഔത അപ്പച്ചനും മേരിയമ്മച്ചിയുമാണെങ്കിലും എനിക്കവര്‍ ജോസഫ് ചേട്ടനും മേരിച്ചേച്ചിയുമായത് അമ്മച്ചി വിളിക്കുന്നത് കേട്ടാണ്... പലതവണ അവരാവശ്യപ്പെട്ടെങ്കിലും ഞാന്‍ ആ വിളി മാറ്റാന്‍ തയ്യാറായില്ല... ചിന്തകളില്‍ മുഴുകി പാത്രം തുറക്കാന്‍ പോലും മറന്നു.... ബാത്ത്റൂമില്‍ പോയി കയ്യും മുഖവുമൊക്കെ കഴുകി വന്നപ്പോഴേക്കും വിശപ്പിന്‍റെ വിളി വന്നു... പാത്രം തുറന്നപ്പോള്‍ നല്ല സ്വാദൂറുന്ന കറികളുടെ മണം മൂക്കിലേക്ക് അടിച്ചുകയറി.... മീന്‍കറിയും, പാവയ്ക്കാ തീയലും, പയറുതോരനും, ചുട്ടരച്ച ചമ്മന്തിയുമൊക്കെ വയറും മനസ്സും നിറച്ചു….. മരുന്നുകൂടി കഴിച്ചിട്ട് മേരിച്ചേച്ചിയുടെ ഭാഷയിലെ കുന്ത്രാണ്ടക്കളി കാണാന്‍ ടി.വി വെച്ചു... ക്രീസില്‍ ധോണിയും കോഹ്ലിയും അടിച്ചു തകര്‍ക്കുന്നു... വലിയ താല്‍പര്യമൊന്നും തോന്നിയില്ല... അല്ലെങ്കിലും കോഴ വിവാദത്തിനു ശേഷം ക്രിക്കറ്റിനോട് വലിയ താല്‍പര്യമൊന്നും തോന്നുന്നില്ല.. കുറച്ചുനേരം കളി കണ്ടിരുന്നപ്പോഴേക്കും ഉറക്കം കണ്ണുകളിലേക്ക് ഇരച്ചുകയറിത്തുടങ്ങി... ടി.വി ഓഫ് ചെയ്ത് ചാരുകസേരയില്‍ത്തന്നെയിരുന്ന് മയങ്ങി....
ഫോണ്‍ നിര്‍ത്താതെ മുഴങ്ങുന്നത് കേട്ടാണ് മയക്കത്തില്‍നിന്നും ചാടി എഴുന്നേറ്റത്... പെട്ടന്ന് ഫോണെടുത്തു..മറുതലയ്ക്കല്‍ ഭാര്യയാണ്....നിങ്ങളിതെന്താ മനുഷ്യാ ഫോണെടുക്കാത്തത്...മൊബൈലില്‍ എത്ര തവണ വിളിച്ചു... കിട്ടാഞ്ഞിട്ടാണ് ഇതില്‍ വിളിച്ചത്...
💬 Comments
View all comments