Chapter Title : ENTE KADHAKAL 7
വെട്ടി വിയര്‍ത്തിരുന്നു.... കുറച്ചു നേരം കിടന്നുകഴിഞ്ഞ് അവള്‍ പോകാനിറങ്ങി... വാതില്‍ തുറന്നുകൊടുക്കാനൊരുങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ പുറകിലെ വാതിലില്‍കൂടി പൊക്കൊള്ളാമെന്ന്... ഡീ നിന്‍റെ ചെരുപ്പ് മുന്‍പിലല്ലേ കിടക്കുന്നതെന്ന ചോദ്യത്തിന്...സാറേ ഞാന്‍ ചെരുപ്പിട്ടില്ലാരുന്നു,... എനിക്കറിയാമാരുന്നു ഇന്നെന്തെങ്കിലും നടക്കുമെന്ന്.. അതാ ഞാന്‍ പാന്‍റിയും ഇടാഞ്ഞത്.. ഞാന്‍ വായ് പൊളിച്ചു നില്‍ക്കുമ്പോള്‍ അവള്‍ പിന‍്‍വാതില്‍ തുറന്ന് ഇറങ്ങി നടന്നിരുന്നു...
റോസമ്മ പോയിക്കഴിഞ്ഞ് ഞാന്‍ ഒന്ന് കുളിച്ചു... കുളി കഴിഞ്ഞപ്പോള്‍ നല്ല ക്ഷീണം... കട്ടിലിനടിയില്‍ തപ്പിയപ്പോള്‍ ഏതാണ്ട് കാലിയായ നിലയില്‍ ഒരു ഓഫീസേഴ്സ് ചോയ്സ് റമ്മിന്‍റെ ബോട്ടില്‍... കഷ്ടിച്ച് ഒരു തൊണ്ണൂറ് കാണും....അതുമെടുത്ത് അടുക്കളയിലേക്ക് ചെന്ന് അകത്താക്കിയിട്ട് തിരിഞ്ഞപ്പോള്‍ വീണ്ടുമൊരു കാളിംഗ് ബെല്‍...കുപ്പി ഒളിപ്പിച്ചിട്ട് ചെന്ന് വാതില്‍ തുറന്നപ്പോ ജോസഫ് ചേട്ടന്‍ മുന്നില്‍... കുഞ്ഞിവിടില്ലാരുന്നോ, എവിടെ പോയാരുന്നു... ചായയുമായി മേരി വന്നു വിളിച്ചപ്പോ കുഞ്ഞിനെ കണ്ടില്ലെന്നു പറഞ്ഞു....ഞാനൊന്നു കുളിക്കാന്‍ കേറിയതാ ജോസഫു ചേട്ടാ... ആ സമയത്താരിക്കും മേരിച്ചേച്ചി വന്നത്.. ഞാന്‍ പറഞ്ഞൊപ്പിച്ചു...എന്നാല്‍ ഞാന്‍ പോയി അവളോട് പറയട്ടെ കുഞ്ഞിവിടുണ്ടെന്ന്... കുറച്ച് കഴിഞ്ഞ് ഞാന്‍ ഭക്ഷണവുമായി വരാം.. ഇത് പറഞ്ഞിട്ട് നടക്കാനൊരുങ്ങിയ ചേട്ടനോട് ഞാന്‍ പറഞ്ഞു.. ഭക്ഷണം കഴിക്കാന്‍ ഞാനങ്ങോട്ട് വന്നോളാം... ഇങ്ങോട്ടു കൊണ്ടു വരണ്ടാ... ങാ... അന്നാല്‍ അങ്ങനെ ആകട്ടെ എന്ന് പറഞ്ഞ് ചേട്ടന്‍ വീട്ടിലേക്ക് നടന്നു...കുറച്ചു നേരം ടി.വി കണ്ടിരുന്നിട്ട് ഉച്ചക്ക് ഭക്ഷണം കൊണ്ടുവന്ന പാത്രവുമെടുത്ത് ജോസഫ് ചേട്ടന്‍റെ വീട്ടിലേക്ക് നടന്നു...
ഞാന്‍ ചെല്ലുമ്പോള്‍ രണ്ടുപേരും പിരിക്കളത്തിലുണ്ട്.. ഇപ്പോള്‍ പണി ഇല്ലെങ്കിലും പ്രതാപകാലത്തിന്‍റെ തിരുശേഷിപ്പുകള്‍ പോലെ ഒന്നു രണ്ട് റാട്ടുകള്‍ കളത്തില്‍ മൂടിയിട്ടിട്ടുണ്ട്...മേരിച്ചേച്ചി എന്തൊക്കെയോ അടുക്കിപ്പെറുക്കുകയാണ്... അടുത്തു ചെന്നപ്പോഴാണ് പിള്ളാര് ക്രിസ്മസ്
💬 Comments
View all comments