Chapter Title : എന്റെ കഥ ചേച്ചിയുടെയും [നാന്നൂറാൻ]
ശ്രദ്ധിച്ചു, അത്ഭുതവും സന്തോഷവും ആ മുഖത്ത് മിന്നി മാഞ്ഞു. എന്നാൽ പെട്ടെന്ന് തന്നെ ഗൗരവഭാവം മുഖത്തേക്ക് കൊണ്ടുവന്നു.
ചേച്ചി വന്നു സെന്ററിലായി നിന്നു. ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോയി നിന്നു. ബാക്കിയുള്ളവരൊക്കെ അവരുടെ കൂട്ടുകാരുമായി നല്ല സംഭാഷണത്തിലാണ്.
" ഇന്നെന്താ ട്യൂഷൻ ഒന്നുമില്ലേ " സീരിയസായി ആണ് ചോദ്യം.
" അത് ഞാൻ പഠിക്കുന്ന ട്യൂഷൻ സെന്റർ പൂട്ടി സരിത ടീച്ചർ അവിടത്തെ പ്രിൻസിപ്പാളുമായി ഒളിച്ചോടി"
ഞാൻ മറുപടി കൊടുത്തതും ചെറുതായി ഒരു ചിരി പൊട്ടിയത് ഞാൻ കണ്ടു.
" ആദ്യത്തെ ബസ്സിൽ പോയാൽ അവിടെ ബസ്സ്റ്റാൻഡിൽ ഇരുന്ന എല്ലാ പെൺപിള്ളേരെയും വായിനോക്കാലോ "
" ശരിക്കും ചേച്ചിയുടെ ഒരു ഹെൽപ്പ് വേണം അതിനാണ് ഈ ബസ്സിൽ തന്നെ വന്നത് "
ചേച്ചി എന്താണെന്ന് ഭാവത്തിൽ ചെറുതായി ഒന്ന് തിരിഞ്ഞുനോക്കി
" ഞാൻ ആകെ കൺഫ്യൂസ്ഡ് ആണ്, രാത്രി ഉറക്കം ഒന്നും ശരിയാകുന്നില്ല, ഒരു പെണ്ണ് ഹൃദയത്തിൽ കിടന്ന് ഇങ്ങനെ കളിക്കുന്നുണ്ട്. "
പെട്ടെന്ന് ആ മുഖഭാവം ഇരുണ്ടുവോ, ആ മുഖഭാവത്തിൽ ടെൻഷൻ വന്ന പോലെ തോന്നി.
"ഓഹ് നല്ലത്, അല്ല ആരാ പെണ്ണ് എന്റെ എന്ത് ഹെല്പ് ആണ് വേണ്ടത് "
അത് ചോദിക്കുമ്പോഴും തൊണ്ടയിടർന്നുണ്ടായിരുന്നോ
ഞാൻ മെല്ലെ ചേച്ചിക്ക് അടുത്തായി നിന്ന് വലത് ചെവിക്കരികയിലായി മുഖം കൊണ്ടു പോയി മെല്ലെ പറഞ്ഞു.
" എന്നെ കാണാത്തതുകൊണ്ട് ഇന്നലെ എന്നെ തപ്പി വന്നിട്ടുണ്ടായിരുന്നു"
ഞാൻ സൈഡിൽ നിന്ന് നോക്കുമ്പോൾ ആ മുഖത്തൊരു കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു.
"ആണോ"
തിരിഞ്ഞു നോക്കാതെയാണ് പറയുന്നത്.
"ആ ഡീറ്റെയിൽസ്
💬 Comments
View all comments