Chapter Title : എന്റെ കഥ ചേച്ചിയുടെയും [നാന്നൂറാൻ]
ഇന്നലെ അത് കൈവിട്ടുപോയി, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അത് ഏതുതരം ഇഷ്ടം എന്ന് എനിക്കിപ്പോഴും അറിയില്ല, ഇന്നലെ നീ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്തോ ഞാൻ നിനക്ക് അടിമപ്പെട്ടു പോയി, ഞാൻ ഒന്നു തൊട്ട് പ്ലസ് ടു വരെ പഠിച്ച സ്കൂളിലെ പ്രിൻസിപ്പാൾ ആയിരുന്നു എന്റെ അച്ഛൻ. ആൾ ആണെങ്കിൽ കുറച്ച് സ്ട്രിക്റ്റും , ഞാനാണെങ്കിൽ പഠിത്തത്തിൽ നമ്പർവൺ ഒന്നും ആയിരുന്നില്ല അതിന്റെ പ്രഷർ വീട്ടിൽ നിന്ന് ഉണ്ടായിരുന്നു. ആരെയെങ്കിലും നോക്കാൻ തന്നെ പേടിയായിരുന്നു. കാണാൻ മോശമല്ലാതിരുന്നിട്ടും ആ പേടി കൊണ്ട് തന്നെ എന്നെ ആരും പ്രൊപ്പോസും ചെയ്തില്ല. പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ എന്റെ ഹസ്ബന്റുമായി ഞങ്ങളുടെ വിവാഹം പറഞ്ഞു വച്ചിരുന്നു. ഞാൻ ആ ഒരു രീതിയിൽ തന്നെ ജീവിച്ചതുകൊണ്ട് എനിക്ക് വേറെ ആ സുഹൃത്തുക്കളോ ആരുമുണ്ടായിരുന്നില്ല, ആകെയുള്ള ഒരേയൊരു കമ്പനി നീ മാത്രമായിരുന്നു. നിന്നോട് സംസാരിക്കുമ്പോൾ ഞാൻ കുറച്ചുകൂടി ഫ്രീ ആയിരുന്നു. എന്നെ വിഷമങ്ങൾ ഒക്കെ മാറുമായിരുന്നു
നീ വേറെ ബസ്സിൽ പോയതിനുശേഷം ആണ് ആദ്യമായി എനിക്ക് ഒരാളെ മിസ്സ് ആവാൻ തുടങ്ങിയത്. അതാണ് ഞാൻ നിന്നെ കാണാൻ വന്നത്. എനിക്ക് നീ നഷ്ടപ്പെടുന്നത് ആലോചിക്കാൻ തന്നെ പറ്റില്ലായിരുന്നു. എനിക്ക് എന്റെ കട്ട ചങ്കായ നിന്നെ ആയിരുന്നു ആവശ്യം പക്ഷേ ഇന്നലെ നമ്മുടെ അതിർവരമ്പുകൾ എല്ലാം തെറ്റി, അതിൽ ഞാനും കുറ്റക്കാരിയാണെന്ന് എനിക്കറിയാം. നമ്മുടെ ഈ ബന്ധം വേറൊരു തലത്തിലേക്ക് വളരുന്നത് അത്ര നല്ലതല്ല എനിക്കും നിനക്കും. നീ തീർച്ചയായും അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പാണ്"
ഞാൻ ഒന്നും പറയാതെ തലയാട്ടി
💬 Comments
View all comments