Chapter Title : എന്റെ കഥ ചേച്ചിയുടെയും [നാന്നൂറാൻ]
എന്റെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ തൊലി ഉരിഞ്ഞു പോയി.
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. കുറച്ചുനേരം അവിടെ കറങ്ങിയടിച്ച് നിന്ന്. മൂന്നരക്കുള്ള ബസ്സിൽ തന്നെ കയറിപ്പറ്റി.
ബസിൽ ആണെങ്കിൽ അനു ചേച്ചി അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല. എന്റെ മുഖം ഗ്ലൂമി ആയത് കൊണ്ട് തന്നെ തന്നെ ആള് കാര്യം ചോദിച്ചു.
ആരോടെങ്കിലും തുറന്നു പറഞ്ഞാൽ കുറച്ച് ആശ്വാസമാകും എന്ന് കരുതി ഞാൻ ഉള്ള കാര്യം തുറന്നു പറഞ്ഞു.
"സാരമില്ലെടാ പോട്ടെ, നിനക്ക് വേറെ നല്ല പെണ്ണിനെ കിട്ടും, "
" ഇനി ആരെ കിട്ടാനാ ചേച്ചി "
ഞാനൊരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
" നിനക്കെന്താണ് കുഴപ്പം, കാണാൻ സുന്ദരനല്ലേ നല്ല സ്വഭാവവും, അവൾക്ക് വേറെ ലൈൻ ഉണ്ടായിരുന്നതുകൊണ്ട് അല്ലേ, അല്ലെങ്കിൽ എന്തായാലും അവൾ നിന്നെ പ്രണയിച്ചേനെ"
അനു ചേച്ചി തന്ന പോസിറ്റീവ് വൈബ് എന്നെ മൊത്തത്തിൽ ഉഷാറാക്കി. കാണാൻ സുന്ദരൻ എന്ന് പറഞ്ഞത് ചിലപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതായിരിക്കും പക്ഷേ നല്ല സ്വഭാവം എന്ന് പറഞ്ഞത് എനിക്കൊരു പോസിറ്റീവ് മാർക്ക് ആയാണ് തോന്നിയത്.
"എടാ ഒരു പെൺകുട്ടിയുടെ ഡീറ്റെയിൽസ് അറിഞ്ഞതിനു ശേഷം മാത്രം അവളുടെ പിറകെ പോവുക അല്ലാതെ ആരെങ്കിലും പറഞ്ഞത് കേട്ട് എടുത്തുചാടുകയാണോ വേണ്ടത്"
ചേച്ചി പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നി ആ മണ്ടൻ അരുണിന്റെ കോൺഫിഡൻസ് ബൂസ്റ്റിനേക്കാൾ ചേച്ചി പറയുന്ന കാര്യങ്ങൾ സത്യമാണെന്ന് തോന്നി.
എന്നെ മനസ്സിലാക്കിയ ഒരാൾ എന്ന നിലയിൽ എനിക്ക് ചേച്ചിയുടെ കുറച്ച് സ്നേഹവും ബഹുമാനവും തോന്നി.
എനിക്ക് വേണ്ടി നല്ലൊരു പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കാം എന്ന് ചേച്ചി
💬 Comments
View all comments