0%

Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]

Author : Kambikathakal Read All Parts 373

പറഞ്ഞു തന്നെ തീർക്കാം.
ഞാൻ:- ഞാൻ പറഞ്ഞത് കിളിക്കു മനസ്സിലായിട്ടുണ്ട്. പിന്നെ ഞാൻ എക്സ്പ്ലനേഷൻ തരേണ്ട ആവശ്യമില്ല. കിളി ഉത്സവത്തിന് പോയി വന്നതിനു ശേഷമാണ് ഈ മാറ്റങ്ങളൊക്കെ കണ്ടത്. അതിൻറെ അർത്ഥം ഏതൊരാൾക്കും മനസ്സിലാക്കാവുന്നതാണ്.
വീണ്ടും ദേഷ്യം കൂടി
കിളി :- എന്തു മനസ്സിലാക്കി. എന്താണ് മനസ്സിലായത്?
ഞാൻ:- എന്താണ് മനസ്സിലാകാതെ ഇരിക്കേണ്ടത്. എന്നോട് കാണിച്ച ദേഷ്യവും വെറുപ്പും കൊണ്ട് എന്താണ് മനസ്സിലാക്കേണ്ടത്. ഇവിടെനിന്നും പോയ കിളിയെ അല്ല തിരിച്ച് ഉത്സവം കഴിഞ്ഞ് വന്നത്.
കിളി:- എന്നെ ഇങ്ങനെയാണോ മനസ്സിലാക്കിയിരിക്കുന്നത്. ഇനി എനിക്കൊന്നും പറയാനില്ല.
ഞാൻ:- പിന്നെ എന്തിനാ ഈ നാടകമൊക്കെ, പറയൂ. ഞാൻ മനസ്സിലാക്കിയത് തെറ്റാണെങ്കിൽ പറയൂ എന്താണ് കാര്യം.
കിളി:- ഒരാൾക്കും എന്നെ മനസ്സിലാവില്ല, എല്ലാവർക്കും അവരുടേതായ സ്വാർത്ഥതാല്പര്യങ്ങൾ ആണ്.
ഞാൻ:- എന്തു സ്വാർത്ഥ താല്പര്യം ആണ് ഞാൻ കിളിയുടെ മേൽ അടിച്ചേൽപ്പിച്ചത്. ഒരേയൊരു സ്വാർത്ഥ താല്പര്യം ഞാൻ കിളിയുടെ മേൽ ചെയ്തിട്ടുണ്ട്. അതിന് പ്രായശ്ചിത്തവും ചെയ്യാൻ ഞാൻ തയ്യാറാണ്. അതിനു പറഞ്ഞിട്ടും കാര്യമില്ല ഇപ്പോൾ ആ ഒരു സ്ഥിതി അല്ലല്ലോ കാര്യങ്ങൾ. എന്നോട് കിളിക്ക് തീർത്താൽ തീരാത്ത ദേഷ്യവും വെറുപ്പും വിരോധവും ആണ്. അതാണ് ഞാൻ പറഞ്ഞത് ഒരാളുടെയും ജീവിതത്തിലേക്ക് ഞാൻ ഒരു കല്ലുകടിയായി വരില്ല എന്ന്.
കിളി :- ഞാൻ കാണിച്ച ദേഷ്യവും വിദ്വേഷവും എല്ലാം നാടകമായിരുന്നു. എനിക്കൊരിക്കലും വെറുക്കാൻ പറ്റില്ല. ഞാൻ അത്രകണ്ട് സ്നേഹിച്ചു പോയി. പക്ഷേ ഇനി നമ്മൾ തമ്മിൽ ചേരില്ല.
ഞാൻ:- അതിനെന്താണ് കാരണം ആ കാരണം എനിക്കറിയണം. അത് പറഞ്ഞേ പറ്റൂ.
കിളി:- അത് ഞാൻ എങ്ങനെ പറയും.
ഞാൻ:- എന്തായാലും എന്നോട് പറഞ്ഞേ പറ്റൂ.
കിളി:- പറയാം, അതിന് എനിക്ക് അല്പം സമയം വേണം. മനസ്സ് ശാന്തമാകണം.
പെട്ടെന്ന് അമ്മുമ്മയുടെ കൂർക്കംവലി നിലച്ചു. കിളി അവിടെ നിന്നും എഴുന്നേറ്റു ലൈറ്റ് ഓഫ് ചെയ്തു പായയിൽ പോയി കിടന്നു. എനിക്ക് ഉറക്കം വരാൻ പിന്നെയും താമസിച്ചു. കിളി പറയാൻ തുടങ്ങിയപ്പോഴേക്കും അമ്മൂമ്മ എഴുന്നേറ്റു, അല്ലെങ്കിൽ എന്താണ് കിളിക്ക് പറയാനുള്ളതെന്ന് കേൾക്കാമായിരുന്നു. അങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്ന് ഉറങ്ങിപ്പോയി.

💬 Comments

View all comments