Chapter Title : എൻ്റെ കിളിക്കൂട് 11 [Dasan]
ഒന്ന് ചിരിക്കുക പോലും ചെയ്തില്ല, എങ്ങനെ തുടങ്ങും. അടുത്ത ഒരാൾ വന്നു നിന്നിട്ട് കണ്ടഭാവം വയ്ക്കാത്ത ആളോട് എന്തു പറയാൻ. ഞാൻ തിരിഞ്ഞു നടന്ന് സെറ്റിയിൽ വന്നിരുന്നു. കുറച്ചുകഴിഞ്ഞ് പുറകിൽ ശബ്ദം കേട്ടു
കിളി:- ഇതാ ചായ എടുത്തു വച്ചിട്ടുണ്ട്.
തമാശരൂപേണ
ഞാൻ:- എന്നെ തട്ടാനുള്ള പോയിസൺ കലക്കിയിട്ടുണ്ടൊ?
കിളി:- ഞാൻ നേരത്തെ പറഞ്ഞില്ലേ, ഒറ്റയടിക്ക് തട്ടില്ല. പതിയെ പതിയെ ആകും.
ഞാൻ:- സ്ലോ പോയിസൺ അല്ലേ? അപ്പോൾ പിന്നെ ആരും സംശയിക്കില്ലല്ലൊ. സ്വൈര്യമായി വിവാഹം കഴിച്ച് സുഖമായി ജീവിക്കാം അല്ലേ.
കിളി:- എത്ര വ്യക്തമായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്.
ഞാൻ:- എവിടെ ഭക്ഷണം ഞാൻ കഴിക്കാം.
ഇത്രയും പറഞ്ഞ കിളി അടുക്കളയിലേക്ക് പോയി പണി തുടർന്നു. തുടക്കം കുറിച്ചിട്ടും ആ വഴിയിലേക്ക് എത്തിയില്ല. ആ വായിൽ നിന്നും കാര്യങ്ങൾ പുറത്തേക്ക് കൊണ്ടുവരുവാൻ ഒത്തിരി പാടാണ്. സമയം ഒമ്പതര, ഇനിയും സമയമുണ്ട് കാര്യങ്ങൾ പറയാൻ. കൈക്ക് ചെറിയ വലിച്ചിൽ ഉണ്ട്. ഈ പെണ്ണ് ഒരു പിടിയും തരുന്നില്ലല്ലോ, എന്താണ് പറയാനുള്ളത് എന്ന് കേട്ടിട്ട് സമാധാനത്തോടും കൂടി ഇരിക്കാമെന്നു കരുതിയാൽ, ആ തിരുമൊഴി എപ്പോഴാണ് അരുളുന്നതെന്ന് ആർക്കറിയാം. കാത്തിരിക്കുക തന്നെ. ഇരിപ്പുറക്കാത്തതിനാൽ വീണ്ടും അടുക്കളയിലേക്കു ചെന്നു.
ഞാൻ:- കിളിക്ക് എന്താണ് എന്നോട് പറയാനുള്ളത്.
കിളി :- എനിക്കൊന്നും പറയാൻ ഇല്ലല്ലോ.
ഞാൻ :- രാത്രിയിൽ പറഞ്ഞ നിർത്തിയിടത്തു നിന്ന് തന്നെ തുടങ്ങു.
കിളി :- രാത്രിയിൽ ഞാൻ എന്തു പറഞ്ഞു.
ഞാൻ:- ഇനി ഞാൻ ഒന്നും നോക്കില്ല നല്ല അടി തരും. എന്നെ പൊട്ടൻ കളിക്കരുത്.
കിളി:- അത് പ്രത്യേകം കുളിപ്പിക്കേണ്ടത് ഇല്ലല്ലോ.
ഞാൻ:- അപ്പോൾ ഞാൻ ഒരു പൊട്ടനാണ്. ശരി അങ്ങനെ തന്നെ ഇരുന്നോട്ടെ. ഞാൻ ഇനി ഒന്നും ചോദിക്കുന്നില്ല. പറയാൻ താല്പര്യം ഇല്ലാത്തവരോട് എന്തു പറഞ്ഞിട്ടെന്താ. ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, ഈ കാണിക്കുന്നത് ഒക്കെ ഒരു ഡ്രാമയാണ്. കൂടുതലായി ഒന്നും ഞാൻ പറയുന്നില്ല.
രാത്രിയിൽ ഒരു സ്വഭാവം നേരം വെളുത്താൽ വേറൊരു സ്വഭാവം. പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർക്കാം എന്ന് കരുതി, പക്ഷേ ഒരു പിടിയും തരുന്നില്ല.
💬 Comments
View all comments