Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
തന്നിട്ട് വേണം പോകാൻ. മോൻറെ വിയർപ്പ് ശ്വസിച്ച് രാത്രിയിൽ ഈ നെഞ്ചിൽ തല ചായ്ച്ച് എനിക്ക് കിടന്നുറങ്ങണം. മോൻ കിടന്നുറങ്ങിക്കോ.
അങ്ങനെ എന്നെ മാറിൽ ചേർത്തണച്ച് തലമുടിയിൽ തടവി തോളിൽ തട്ടി കിടത്തിയുറക്കി. സ്ഥിരമായി നേരത്തെ എഴുന്നേൽക്കുന്നത് കൊണ്ട് ആ സമയം ആയപ്പോൾ എൻറെ കണ്ണുകൾ തുറന്നു. ഞാൻ പെട്ടെന്ന് ചാടി പിടഞ്ഞെഴുന്നേറ്റു, കിളി അപ്പോഴും ഉറക്കത്തിലാണ്. അമ്മൂമ്മയെ കാണാൻ എഴുന്നേറ്റിട്ടുണ്ടെങ്കിൽ പണി പാളും. ഞാൻ വാതിൽ തുറന്നു മുറിക്കു പുറത്തിറങ്ങി, ഇല്ല എഴുന്നേറ്റിട്ടില്ല. ഞാൻ കിടക്കാറുള്ള എൻറെ പഴയ മുറിയിലേക്ക് പോയി. ഇന്ന് ഉച്ചകഴിഞ്ഞ് എനിക്ക് പോകാനുള്ളതാണ്. ഞാൻ കട്ടിലിൽ കയറി കിടന്നു, രാത്രി വൈകി കിടന്നതിനാൽ കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി.
💬 Comments
View all comments