Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
ഒരു ഉമ്മ മതി.
കിളി: എവിടെ വേണം?
ഞാൻ: എൻറെ നെഞ്ചിൽ അല്ലേ കിടക്കുന്നത്, അവിടെത്തന്നെ തന്നാൽ മതി.
കിളി: ഉമ്മ......
ഞാൻ: കിട്ടിയില്ല.
കിളി: ഉമ്മ........ ഉമ്മ..... ഉമ്മ. മതിയോ
ഞാൻ: മതിയായില്ല, എന്നാലും തൽക്കാലം മതി. എൻറെ നെഞ്ചിൽ കിടന്നുറങ്ങിക്കോ..... ഞാൻ പാടി ഉറക്കണോ.
കിളി: വേണ്ട, എനിക്ക് സഹിക്കാൻ കഴിയില്ല. ഞാൻ ഇപ്പോഴും കരച്ചിൽ കടിച്ചു പിടിച്ചിരിക്കുകയാണ്. നാളെ രാവിലെ പോകാനുള്ളതല്ലേ, ശരി ഉറങ്ങിക്കോ.
ഞാൻ: ശരി മോളെ ഉറങ്ങിക്കോ.
ഞാൻ ഫോൺ കട്ട് ചെയ്തു. വീട് മാറി കിടന്നത് കൊണ്ടാണോ, കിളിയേ വിട്ടു പോന്നതിൻ്റെതാണൊ എന്തോ ഉറക്കം വരാൻ ഒരുപാട് താമസിച്ചു.
രാവിലെ അമാന വിളിച്ചപ്പോഴാണ് എഴുന്നേറ്റത്
അമ്മ: എപ്പോഴാണ് നിനക്ക് പോകേണ്ടത്? സമയം ആറര ആയി.
ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റു. എട്ടരയ്ക്ക് മറ്റോ ഒരു ട്രെയിൻ ഉണ്ട്. അത് കിട്ടിയാൽ ബസ്സിൽ ഉള്ള യാത്ര ഒഴിവാക്കാം. ഞാൻ പെട്ടെന്ന് യാത്രയായി പ്രഭാതഭക്ഷണവും കഴിച്ച് അവരോടെല്ലാം യാത്ര പറഞ്ഞു. അച്ഛൻ രാവിലെ തന്നെ ഫിഷിംഗ് ഹാർബറിൽ പോയിരുന്നു അതുകൊണ്ട് അച്ഛനെ കാണാൻ സാധിച്ചില്ല. ബസ്സ് കിട്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 7:50. എട്ടരയ്ക്ക് മുമ്പ് ഒരു ട്രെയിൻ ഉണ്ടായിരുന്നു 8 10 ന്. പ്ലാറ്റ്ഫോമിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റും എടുത്ത് ആ വണ്ടിയിൽ യാത്ര തുടർന്നു. ട്രെയിനിൽനിന്ന് പോളിയെ വിളിച്ചു. കിളി, ഞാൻ അവിടെ നിന്നും പോന്നതിനു ശേഷം ആ വീട് ഉറങ്ങി എന്നാണ് പറയുന്നത്. സംസാരിക്കുമ്പോൾ വിങ്ങുന്നുണ്ട്. കുറച്ചുനേരം സംസാരിച്ചതിനുശേഷം ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വണ്ടി എത്തുമ്പോൾ വൈകുന്നേരം 3:40. ഞാൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി സുധിയെ വിളിച്ചു. സുധി എന്നോട് പറഞ്ഞു, താക്കോൽ അടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ട്. ഞാനവിടെ നിന്നു ഒരു ഓട്ടോ വിളിച്ച് സുധി പറഞ്ഞ ഉള്ളൂർ എന്ന സ്ഥലത്തെത്തി. അടുത്ത വീട്ടിൽ നിന്നും താക്കോൽ വാങ്ങി, രണ്ടു മുറിയും ചെറിയ ഹാളും ചെറിയ സിറ്റൗട്ടും അടുക്കളയും ഉള്ള ഒരു ചെറിയ വീട്. വീടിൻറെ
💬 Comments
View all comments