Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]
അതാത് മുറികളിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെല്ല് അടിക്കാൻ തുടങ്ങി, നോക്കിയപ്പോൾ എൻറെ കാളിയാണ്. വിശേഷങ്ങളൊക്കെ പറഞ്ഞു, കരച്ചിലും ബഹളവുമൊക്കെയായി. ഞാൻ അവിടെ നിന്നും വന്നിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ അതിൻറെ ഹാങ്ങോവർ ഇതേവരെ മാറിയിട്ടില്ല കക്ഷിക്ക്. ഗുഡ് നൈറ്റ് ഒക്കെ പറയുമ്പോഴേക്കും സമയം പത്തര ആയി.
ജോലിക്ക് പോകുന്നതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. സമയം മാത്രമല്ല ദിവസങ്ങൾ പോകുന്നതും അറിയുന്നില്ല. ഞാൻ ഇരിക്കുന്ന സീറ്റിൽ, നേരത്തെ ഇരുന്നവൻ മൊത്തം കുളമാക്കിയാണ് പോയത്. അതുകൊണ്ട് പിടിപ്പതു ജോലിയുണ്ടായിരുന്നു. ഓഫീസിൽ ക്ലറിക്കൽ വിഭാഗത്തിൽ ഞാൻ ഉൾപ്പെടെ അഞ്ചു പേരാണ് ഉള്ളത്. അതിൽ രണ്ടു സീറ്റ് ഒഴിവുണ്ട് ആയിരുന്നു. ഒന്ന് ഞാൻ ജോയിൻ ചെയ്തു. മറ്റൊരു സീറ്റ് ഇപ്പോഴും ഒഴിവിലാണ്. ആരോ ഒരാൾ വരുമെന്ന് പറയുന്നുണ്ട് ബാക്കിയുള്ളവർ ഫീൽഡ് സ്റ്റാഫ് ആണ്. കൂടാതെ വില്ലേജ് ഓഫീസറാണ്. എന്നെ കൂടാതെയുള്ള ക്ലറിക്കൽ സ്റ്റാഫിൽ രണ്ടാണും ഒരു പെണ്ണും. എല്ലാവരും വിവാഹിതർ, രണ്ടാണുങ്ങൾ പ്രായംകൊണ്ട് എൻറെ ചേട്ടന്മാർ ആയിട്ട് വരും. ഞാൻ ഒഴിച്ച് എല്ലാവരും പ്രദേശവാസികളാണ്. ഒരാളുടെ ഒഴിവുള്ളതു കൊണ്ട് മറ്റുള്ളവർക്ക് ജോലിഭാരം കൂടുതലാണ്. പുതിയത് ആയതുകൊണ്ട്, കൂടുതലും എൻറെ തലയിലായി. സത്യം പറഞ്ഞാൽ ഈ ജോലി സമയത്ത് എനിക്ക് ഒരു റസ്റ്റ് ഇല്ലാതായി. അതുകൊണ്ട് രാവിലെയും വൈകിട്ട് വീട്ടിലെത്തിയിട്ടുമാണ് ഞാൻ കക്ഷിയെ വിളിക്കാറ്. അതുകൊണ്ടുതന്നെ പെണ്ണിന് അമർഷവും ഉണ്ട്. ഞാൻ പറഞ്ഞിട്ടൊന്നും വിശ്വാസം വന്നിട്ടില്ല. ജോയിൻ ചെയ്തിട്ടുള്ള ആദ്യ ആഴ്ചയിൽ ശനിയാഴ്ച വർക്കിംഗ് ഡേ ആയിരുന്നു. ശനിയാഴ്ച വില്ലേജ് ഓഫീസറോട് അനുവാദം വാങ്ങി എൻറെ പെണ്ണിന് കാണാൻ വീട്ടിൽ പോകാം എന്ന് കരുതിയതാണ്. ജോലി കൂടുതൽ ഉണ്ടായതുകൊണ്ട് അത് അനുവദിച്ചില്ല. പിന്നെ ഞായറാഴ്ച പോയിട്ട് തിരിച്ചു വരുമ്പോഴേക്കും ആകെ വശം കെടും. അതുകൊണ്ട് പോയില്ല, എൻറെ കാളിയോട് പറഞ്ഞിട്ട് മനസ്സിലായുമില്ല. ഞായറാഴ്ച വിളിച്ചിട്ട് പെണ്ണ് എടുത്തില്ല, ദേഷ്യത്തിലാണ്. പലപ്രാവശ്യമായി 20 തവണയെങ്കിലും വിളിച്ചു കാണും. എടുത്തുമില്ല തിരിച്ചു വിളിച്ചുമില്ല, എനിക്കാകെ വിഷമമായി. ഇങ്ങനെയൊരു വാശി പെണ്ണ്, എന്ത് ചെയ്യും. അവസാനം ലാൻഡ് ഫോണിൽ വിളിച്ചു, അത് ഔട്ട് ഓഫ് ഓർഡർ.
💬 Comments
View all comments