Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
ശക്തിയായ മുട്ട് കേട്ടാണ് ഞാൻ പിന്നീട് എഴുന്നേൽക്കുന്നത്. ഗാഢനിദ്രയിൽ ആയിരുന്നതിനാൽ പരിസരബോധം വരാൻ കുറച്ചു സമയമെടുത്തു. സമയം നോക്കുമ്പോൾ ഒമ്പത് മുക്കാൽ, വാതിൽ തുറന്ന് ഹാളിൽ എത്തിയപ്പോൾ അമ്മൂമ്മയും കിളിയും ചായ കുടിക്കാൻ എന്നെയും കാത്തിരിക്കുകയാണ്. ഞാൻ പെട്ടെന്ന് തന്നെ ബ്രഷ് എടുത്തു പുറത്തേക്കു പോയി ഫ്രഷ് ആയി തിരിച്ചു വന്നു. കുറച്ചു തന്നെ ഞാൻ പുറത്തേക്കിറങ്ങി ഫ്രണ്ട്സിൻ്റെ വീടുകളൊക്കെ സന്ദർശിച്ചു, അവരൊന്നും വീട്ടിൽ ഇല്ലാതിരുന്നതിനാൽ, ഉച്ചയോടെ അടുപ്പിച്ച് തിരിച്ചു വീട്ടിലെത്തി. ഈ രണ്ടു ദിവസം അമ്മുമ്മ ഇല്ലാത്ത തക്കം നോക്കി കിളിയുമായി പ്രണയസല്ലാപങ്ങൾ നടത്തി, രാത്രിയിൽ എൻറെ നെഞ്ചിൽ കിടത്തിയും ചുംബനങ്ങൾ ചൊരിഞ്ഞും കടന്നുപോയി, തിരിച്ച് ജോലി സ്ഥലത്തേക്ക് പോകുന്ന സമയം പഴയപടി തന്നെ കരച്ചിലും ബഹളവുമാണ്. ഇങ്ങനെ രണ്ടാഴ്ച എത്തുമ്പോൾ വന്ന് എൻറെ പെണ്ണിൻറെ കുറുമ്പും ദേഷ്യവും കണ്ടും സമാധാനിപ്പിച്ചും പ്രേമ സല്ലാപങ്ങൾ നടത്തിയും കൂടുതൽ അടുത്തു. ആഴ്ചകൾ മാസങ്ങൾ ആയി കൊഴിഞ്ഞു പോയി. പെൺ 8-9 മാസം കടന്നു പോയത് അറിഞ്ഞില്ല. ഞാനും സുധിയും ശിവൻ ചേട്ടൻറെ വീടുമായി കൂടുതൽ അടുത്തു. സുധിക്ക്, സുധിയുടെ ഒപ്പം ജോലിചെയ്യുന്ന ഒരു പെൺകുട്ടിയോട് അടുപ്പമുണ്ട്. അത് ശിവൻ ചേട്ടൻറെ വീട്ടുകാർക്ക് അറിയാം, അവൻ ഇടയ്ക്കിടയ്ക്ക് ഉച്ചയ്ക്ക് ആ പെൺകുട്ടിയെയും വിളിച്ച് ഞങ്ങൾ താമസിക്കുന്നിടത്ത് വരാറുണ്ട്. ശിവൻ ചേട്ടൻറെ വീട്ടിൽ നിന്നും ഭക്ഷണവും കഴിക്കാറുണ്ട്. ആ കുട്ടിയുടെ വീട് കോട്ടയത്താണ്, അത് വുമൻസ് ഹോസ്റ്റലിലാണ് നിൽക്കുന്നത്. നല്ല കുട്ടിയാണ്, ഒരിക്കൽ എന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. ആ കുട്ടിക്ക് ഏകദേശം 19-20 വയസ്സ് തോന്നിക്കും. ഞാൻ വീട്ടിലേക്ക് പോകാത്ത ഞായറാഴ്ചകളിൽ ശിവൻ ചേട്ടൻറെ വീട്ടിൽ കൂടാറുള്ളതാണ്. ഇപ്പോഴത്തെ കൂട്ടാറുള്ളതല്ല, ഇപ്പോൾ കൂടുന്നത് വെള്ളമടിക്കാൻ ആണല്ലോ. ആ കൂടൽ അല്ല, ഭക്ഷണവും തമാശയും കളിയും ചിരിയുമായി അന്നത്തെ ദിവസം പോകുന്നതേ അറിയില്ല. ആ സംസാരത്തിനിടയിൽ ഇടക്ക് സുധിയുടെ കുട്ടിയുടെ കാര്യം വരാറുണ്ട്. അപ്പോൾ ഞാൻ സീതയോട്
ഞാൻ: ചിതമ്മേ, ആ കുട്ടി ജോലി മേടിച്ചത് കണ്ടൊ. അതുപോലെ പിഎസ്സിയുടെ ടെസ്റ്റ് എഴുതി ഒരു ജോലി മേടിക്കാൻ നോക്ക്.
സീത: എനിക്ക് B Ed
💬 Comments
View all comments