Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
അതുകൊണ്ടാണ്.
സീത: അതൊന്നും കുഴപ്പമില്ല അണ്ണാ, വാടക തന്നില്ലെങ്കിലും കുഴപ്പമില്ല. അല്ലേ അച്ഛാ.
ചേട്ടൻ: അതെ. എൻറെ മോള് തരണ്ട എന്ന് പറഞ്ഞാൽ തരണ്ട. പിന്നെ ഇന്നലെ ആ വിഷയം ഉണ്ടായ സമയത്ത്, എൻറെ മോള് ഇല്ലാതിരുന്നത് അവന്മാരുടെ ഭാഗ്യം. ഞാൻ നിങ്ങളോട് ഒരു കാര്യം പറയാതെ ഇരുന്നതാണ്. ചീതമ്മ, ബ്ലാക്ക് ബെൽറ്റ് ആണ്.
ഞാൻ സീതയെ പകച്ചുനോക്കി, അപ്പോഴേക്കും ചേച്ചിയും വന്നു.
ചേച്ചി: ഒരാളുടെ ഭക്ഷണം അല്ലേ അജയ, ഇനി അവിടെ ഒന്നും ചെയ്യേണ്ട. ഞങ്ങൾ ഇവിടെ ഉണ്ടാക്കുന്നതിൽ ഒരു പങ്ക് അജയനും കൂടിയുള്ളതാണ്.
ഇപ്പോൾ ഇടിവെട്ടിയവനെ തലയിൽ തേങ്ങ വീണു എന്ന സ്ഥിതിയിലായി. വാടക തന്നാലായതു് തന്നാൽ മതി, ഭക്ഷണം ഉണ്ടാക്കുകയേ വേണ്ട. ഇനി പറഞ്ഞിട്ട് കാര്യമില്ല ഞാൻ റൂമിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ
സീത: ആ ഫോണിൽ കാളി വിളിച്ചിട്ടുണ്ടായിരുന്നു, ഞാൻ എടുത്തില്ല. അമ്മയുടെ പേര് കാളി എന്നാണോ?
ഞാൻ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ഭഗവാനെ ഇന്നലെ രാത്രി വിളിച്ചപ്പോഴും ഞാൻ അവിടെ ഉണ്ടായിരുന്നില്ല ഇന്ന് രാവിലെ വിളിച്ചപ്പോഴും ഞാൻ ഇല്ല. ഇനി അത് എന്തു പറഞ്ഞാണ് ആവോ സമാധാനിപ്പിക്കുക....... കൂടുതൽ വിളിപ്പിക്കാൻ ഇരിക്കുകയാണ് നല്ലത് പെട്ടെന്ന് ചെല്ലട്ടെ.... അല്ലെങ്കിൽ അതുമതി ഈയാഴ്ച വീട്ടിലേക്ക് ചെല്ലുമ്പോൾ പണി കിട്ടാൻ. ഇന്നിപ്പോൾ ചൊവ്വാഴ്ച ആയുള്ളൂ...... രണ്ടു ദിവസം കൊണ്ട് ആ ഭദ്രകാളിയിൽ കയറാൻ സാധ്യതയുള്ള ബാധയെ ഒഴിവാക്കണം. എന്നാലേ അവിടെ ചെല്ലുമ്പോൾ തെളിഞ്ഞ മുഖസൗന്ദര്യവും സ്നേഹം തുടിക്കുന്ന ഹൃദയവുമായി എന്നേ സ്വീകരിക്കു....... അല്ലെങ്കിൽ കൊമ്പ് കയറ്റിവച്ച് കുത്താൻ വരും. അത് എനിക്ക് സഹിക്കില്ല. സ്നേഹത്തോടെ എൻറെ നെഞ്ചിൽ തല വച്ച് രാത്രിമുഴുവൻ കിടന്നുറങ്ങുന്ന കിളിയെ ആണ് എനിക്ക് ആവശ്യം. അതുകൊണ്ട് പെട്ടെന്ന് ഞാൻ മുറിയിലേക്ക് ചെന്നു. ഫോൺ എടുത്തു നോക്കിയപ്പോൾ അഞ്ച് മിസ്കോൾ, എല്ലാം ഭദ്രകാളിയുടെത്. അപ്പോൾ തന്നെ തിരിച്ചു വിളിച്ചു,എടുത്തില്ല. 8-10 തവണ വിളിച്ചു, നിഷ്ഫലം. എനിക്ക് ഓഫീസിൽ പോകാൻ സമയമായി, ഞാൻ പെട്ടെന്ന് റെഡിയായി. സീത വന്ന് എന്നെ കാപ്പികുടിക്കാൻ വിളിച്ചു. പോകുന്നതിനുമുമ്പ് ഒന്നുകൂടി കിളിയെ വിളിച്ചു, എടുത്തില്ല. ഇന്നലെ വൈകിട്ട് വിളിച്ചിട്ട് എടുക്കാൻ
💬 Comments
View all comments