0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Kambikathakal Read All Parts 512

എൻ്റെ കിളിക്കൂട് 14

Ente Kilikkodu Part 14 | Author : Dasan | Previous Part

നെറ്റിൽ തൊട്ടുനോക്കിയപ്പോൾ
ആൾ: അയ്യോ നല്ല ചൂടുണ്ടല്ലൊ. അണ്ണാ ഹോസ്പിറ്റലിൽ പോവാ....... അണ്ണൻ്റെ വീട്ടിലേക്ക് വിളിച്ചു പറയണോ.
വീട്ടിൽ വിളിച്ചു പറഞ്ഞാൽ എല്ലാവരും വിഷമിക്കും, ചെറിയ പനി അല്ലേ അത് മരുന്നു കഴിച്ചാൽ മാറിക്കോളും.
ഞാൻ: വീട്ടിൽ പറ....യ....ണ്ട..... അവർ വിഷമിക്കും. വീട്ടിൽ പ.....റ.....യ....ണ്ട. എൻ്റെ ഫോ...ണി....ൻറെ ലോ....ക്ക്...... ന....മ്പ....ർ 7-.... --
ലോക്ക് നമ്പർ മുഴുവൻ പറയുന്നതിന് മുമ്പ്, എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുമ്പ്
കമ്പ്ലീറ്റ് ഇരുട്ട്.

കണ്ണു തുറക്കുമ്പോൾ ബെഡ്ഡിൽ കിടക്കുന്നു, കയ്യിൽ ട്രിപ്പ് ഉണ്ട്. അത് കണ്ടപ്പോൾ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി. ചുറ്റും നോക്കുമ്പോൾ ശിവൻ ചേട്ടനും ചേച്ചിയും സുധിയും ഉണ്ട്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ
ചേട്ടൻ: എഴുന്നേൽക്കണ്ട, അവിടെ കിടന്നോളൂ.
എനിക്ക് എഴുന്നേൽക്കാൻ കഴിയില്ല, അത്രയും ക്ഷീണം ഉണ്ട്.
എൻറെ ചുണ്ട് വരണ്ടിരിക്കുന്നു, വെള്ളം കുടിക്കണം എന്നുണ്ട്. സംസാരിക്കാൻ കഴിയുന്നില്ല. ഞാൻ അവരോട് ആംഗ്യഭാഷയിൽ വെള്ളം കുടിക്കണം എന്ന് കാണിച്ചു.
ചേട്ടൻ: ഞാൻ പോയി അവരോട് ചോദിക്കട്ടെ, വെള്ളം കൊടുക്കാമോ എന്ന്.
ചേട്ടൻ പുറത്തേക്കു പോയി. റൂമിലാണ് ഞാൻ കിടക്കുന്നത്. ചേച്ചി, ഒരു ഗ്ലാസ്സുമായി വന്നു വെള്ളം പഞ്ഞിയിൽ മുക്കി എൻറെ ചുണ്ടു നനച്ചു തന്നു. ചേട്ടൻ വന്നു,
ചേട്ടൻ: ഞാൻ കാൻറ്റിനിൽ പോയി ചൂട് വെള്ളം മേടിച്ചു കൊണ്ടുവരാം, അത് കൊടുത്തോളാൻ അവർ പറഞ്ഞു.
ചേട്ടൻ വീണ്ടും പോയി. സുധി എൻറെ അടുത്ത് വന്നിരുന്നു.
സുധി: എടാ, നിൻറെ വീട്ടിൽ അറിയിക്കേണ്ട. നീ വീട്ടിൽ അറിയിക്കേണ്ട എന്നു പറഞ്ഞതുകൊണ്ട്, ഞാൻ പറഞ്ഞിട്ടില്ല. നിനക്ക് നാലുദിവസം തീരെ ബോധം ഉണ്ടായിരുന്നില്ല. മഞ്ഞപ്പിത്തം ആയിരുന്നു, അതുകൂടി.
ഇവൻ ഉദ്ദേശിക്കുന്ന വീട്ടിൽ അറിയിച്ചാൽ അമ്മൂമ്മയും കിളിയും ഭയക്കും. എൻറെ വീട്ടിലറിയിക്കാൻ ഇവന് വീട് അറിയില്ല. ഏതായാലും ഉള്ളിൽ കുറച്ചു വെള്ളം ചെന്നാല് സംസാരിക്കാനുള്ള ശേഷി ഉണ്ടാവു. ഇന്ന് ഏത് ദിവസം ആണാവോ? ഏതായാലും കാര്യങ്ങളൊക്കെ ചോദിച്ച അറിയണമെങ്കിൽ സംസാരിക്കാൻ കഴിയണം. വെള്ളം വരട്ടെ. കുറച്ചു കഴിഞ്ഞപ്പോൾ

💬 Comments

View all comments