Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]
നീ ചായ വാങ്ങി തിരിച്ചു പോകുന്നത് പന്തിയല്ല എന്ന് തോന്നിയതുകൊണ്ട്, ആ പെൺകൊച്ച് അകത്തേക്ക് കയറി. വേച്ച് വേച്ച് പോകുന്നത് കണ്ട് പിടിച്ച് കസേരയിലിരുത്തി, പിന്നെ നീ പിച്ചും പേയും പറയാൻ തുടങ്ങി. തൊട്ടുനോക്കിയപ്പോൾ നല്ല പനി. ഉടനെ ആ കൊച്ച്, ചേട്ടനേയും ചേച്ചിയേയും വിളിച്ചു. അവരാണ് നിന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.
ഞാൻ: അവർ ഉണ്ടായിരുന്നത് ഭാഗ്യം. എടാ എനിക്ക് നല്ല വിശപ്പുണ്ട് എന്തെങ്കിലും കഴിക്കണം. അവരോട് ചോദിച്ചിട്ട് എന്തെങ്കിലും വാങ്ങിച്ചു കൊണ്ടുവരു.
സുധി പുറത്തേക്കിറങ്ങി, ഉടനെ സീത മുറിയിലേക്ക് കടന്നുവന്നു. കയ്യിൽ ഒരു പാത്രം ഉണ്ട്.
സീത: അണ്ണന് കഞ്ഞി കൊണ്ടുവന്നതാണ്.
ഞാൻ: വേണ്ടായിരുന്നു, സുധി വാങ്ങാൻ പോകാനിരിക്കുകയായിരുന്നു.
സുധി ഉടൻ തിരിച്ചു വന്നു. സീതയെ കണ്ടപ്പോൾ
സുധി: അതിരാവിലെ ചീതമ്മ എന്താ?
സീത: രണ്ട് അണ്ണന്മാർക്ക് രാവിലത്തെ കാപ്പിയുമായി വന്നതാണ്.
സുധി: ഞങ്ങൾ രണ്ടുപേരും കൂടി പുറത്തുപോയി കഴിച്ചാലോ എന്ന് ആലോചിക്കുകയായിരുന്നു.
സീത: ഈ അണ്ണനെയും കൊണ്ടോ? 3-4 ദിവസം ഓർമ്മയില്ലാതെ കിടന്നിരുന്ന ആളാണെന്ന് ഇപ്പോൾ പറയുമൊ, ഞങ്ങളെ എല്ലാവരെയും പേടിപ്പിച്ചു കളഞ്ഞു. സുധി അണ്ണൻ കാപ്പി കുടിച്ച് റൂമിൽ പോയി ഫ്രഷ് ആയി വൈകിട്ട് വന്നാൽമതി. ഉച്ച വരെ ഞാൻ ഇരുന്നോളാം, അപ്പോഴേക്കും അച്ഛനും അമ്മയും വരും. അണ്ണൻ വന്നു കഴിയുമ്പോൾ ഞാൻ മൂന്നുപേരും കൂടി തിരിച്ചു പോകാം.
സുധി നിന്നോളാം എന്നൊക്കെ പറഞ്ഞെങ്കിലും സീത നിർബന്ധിച്ച് പറഞ്ഞു വിട്ടു. സുധി പോയതിനുശേഷം സീത എൻറെ ഫോൺ തന്നു.
സീത: അണ്ണനെ കൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നതിനുശേഷം, വൈകീട്ട് ഞാനും അമ്മയും കൂടി വീട്ടിലേക്ക് പോയി. അണ്ണൻറെ മുറിയിൽ പോയി ഞാൻ നോക്കിയപ്പോൾ ഫോൺ ഇരിക്കുന്നത് കണ്ടു. അതും എടുത്ത് ഞാൻ വീട്ടിലേക്ക് പോന്നു. ഫോണിൽ നോക്കിയപ്പോൾ കുറെ മിസ്കോൾ കിടക്കുന്നു. ആരുടേതാണെന്ന് നോക്കാൻ പറ്റില്ലല്ലോ ലോക്ക് ആയിരുന്നു. നേരം വെളുത്തപ്പോൾ അമ്മ ഹോസ്പിറ്റലിലേക്ക് പോയി, കുറച്ചു കഴിഞ്ഞപ്പോൾ അണ്ണൻറെ ഫോണിൽ ഒരു കോൾ വന്നു. അന്ന് വിളിച്ച് കാളി എന്ന പേര്. ഞാൻ മടിച്ചുമടിച്ചാണ് എടുത്തത്. എൻറെ ശബ്ദം കേട്ടപ്പോൾ ഫോൺ കട്ടായി. അടുത്തദിവസം
💬 Comments
View all comments