Chapter Title : എൻ്റെ കിളിക്കൂട് 15 [Dasan]
എവിടെയെങ്കിലും വലിച്ചെറിയും. ഇപ്പോൾ ആ ഫോൺ കൊണ്ട് ഉപകാരങ്ങൾ ഒന്നുമില്ല, ഉപദ്രവമെയുള്ളൂ. ഓഫീസ് കാര്യത്തിന് ആരെങ്കിലും ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് വന്നു കഴിഞ്ഞാൽ ഒരു സ്വസ്ഥതക്ക് വേണ്ടി ഫോൺ മാറ്റി എവിടെയെങ്കിലും വെക്കും. എന്നിട്ട് കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് പോകും. ഇതാണ് ഇപ്പോഴത്തെ പതിവ്, ഫോൺ തപ്പിയെടുത്തു. സുധിയെ വിളിക്കാൻ, ലോക്ക് തുറന്നപ്പോൾ ആറ് മിസ്കോൾ കിടക്കുന്നു. ഏതവനാണോ ഇപ്പോൾ വിളിച്ച് ശല്യം ചെയ്തിരിക്കുന്നത്. നോക്കുമ്പോൾ ആ പഴയ നമ്പർ തന്നെ Kaali. മറ്റന്നാൾ അവിടെ ചെല്ലുമല്ലോ, അമ്മൂമ്മയെ രണ്ട് വഴക്കു പറയണം. ഫോൺ ഒക്കെ എടുത്തു ആ പിള്ളേർക്ക് കളിക്കാൻ കൊടുത്തു എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്നെയാണ് ബാധിക്കുന്നത്. സുധിയെ വിളിച്ചു.
സുധി: നീ നല്ലവനാണെടാ, ഇത്ര വേഗത്തിൽ തീരുമാനമെടുത്തൊ?
ഞാൻ: അതേടാ നിൻറെ കാര്യത്തിൽ ഒരു തീരുമാനം എടുത്തു. ഞങ്ങൾ, ചേട്ടനും ചേച്ചിയും സീതയും കൂടി എൻറെ വീട്ടിലേക്ക് പോകുന്നു. അവിടെ ചെന്ന് അന്ന് തങ്ങിയിട്ട്, പിറ്റേദിവസം ശനിയാഴ്ച ഗുരുവായൂരും തൃപ്രയാറും പോകുന്നു. വന്നിട്ട് ഞാനും ചേട്ടനും കൂടി നിൻറെ വീട്ടിൽ പോയി ലക്ഷ്മിയുടെ കാര്യം സംസാരിക്കുന്നു. സന്തോഷമായില്ലേ?
സുധി: അതൊക്കെ ശരി. നീയെന്താണ് ഫോൺ എടുക്കാത്തത്?
ഞാൻ: നീ എപ്പോൾ വിളിച്ചു, ഞാൻ കണ്ടില്ലല്ലോ.
സുധി: അതല്ലടാ. നിന്നെ രണ്ടുമൂന്നു ദിവസമായി വീട്ടിൽ നിന്നും വിളിക്കുന്നു..
ഞാൻ: ആരുടെ വീട്ടിൽ നിന്ന്? എറണാകുളത്തുനിന്നും എന്നെ ഇതുവരെ വിളിച്ചിട്ടില്ല. അവർക്ക് എൻറെ നമ്പർ പോലും ശരിക്കറിയില്ല. പിന്നെ നിൻറെ വീട്ടിൽ നിന്നോ?
സുധി: നീ പൊട്ടൻ കളിക്കുകയാണോ? നിന്നെ നിൻറെ ഫോണിൽ രണ്ടുമൂന്നു ദിവസമായി ആരും വിളിച്ചിട്ടില്ലെ?
ഞാൻ: പിന്നെ വിളിക്കുന്നുണ്ടല്ലോ. ഓഫീസു കാര്യങ്ങൾക്കായി രാത്രി എല്ലാം പകൽ ഇല്ല എന്നോണം പലരും വിളിക്കുന്നുണ്ട്,ആണും പെണ്ണും. തണ്ടപ്പേര് മാറ്റണം, കരം അടച്ച തരണം, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്ന് വേണ്ട എല്ലാ കാര്യങ്ങൾക്കും എന്നെ വിളിക്കുന്നുണ്ട്. പല കൊച്ചമ്മമാരും പലതും ഓഫർ ചെയ്യുന്നുണ്ട്. എവിടെ വേണമെങ്കിലും വരാം എന്ത് വേണമെങ്കിലും ചെയ്തു തരാം. അത് കേട്ട് കേട്ട് ചെവി പുണ്ണായിരിക്കുകയാണ്.
സുധി: മതി,
💬 Comments
View all comments