Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
കരച്ചിൽ തന്നെ. ഇനി കരച്ചിൽ നിർത്തുക, അവർ വരുമ്പോഴേക്കും മുഖം കഴുകി സുന്ദരിയായിരിക്കുക.
എന്നാലും ആ ചീതമ്മയെ ഫോണിൽ വിളിച്ച് പേടിപ്പിച്ചു കളഞ്ഞല്ലോ? ആ പെൺകൊച്ച് ഇവിടെ വരുന്നതുവരെ കാളി എന്നു പറയുന്നത് അമ്മൂമ്മയെ ആണെന്നാണ് ധരിച്ചുവച്ചിരിക്കുന്നത്?
പെട്ടെന്ന് കിളി എൻറെ നെഞ്ചിൽ നിന്നും മുഖമുയർത്തി എന്നെ നോക്കി,
ഞാൻ: പറയാൻ മറന്നു പോയിരുന്നു. നിൻറെ പേര് ആദ്യം ഞാൻ കിളി എന്നാണ് ഫീഡ് ചെയ്തിരുന്നത്, സ്വഭാവം വെച്ച് നോക്കിയപ്പോൾ കിളി എന്നുള്ളതിന് പകരം കാളി എന്ന് ആക്കുന്നതാണ് നല്ലത് എന്ന് തോന്നി. അങ്ങനെ കിളി കാളിയായി.
ഇത് കേട്ടതോടെ കിളി എൻറെ നെഞ്ചത്ത് അടിക്കാൻ തുടങ്ങി.
കിളി: എന്നെ അവരുടെ മുമ്പിൽ കാളിയാക്കി വെച്ചിരിക്കുകയാണ് അല്ലേ.
ഞാൻ: അതല്ല രസം. നീ വിളിച്ചപ്പോൾ അമ്മൂമ്മ ആണെന്ന് കരുതി ചീതമ്മ. അങ്ങോട്ടുള്ള യാത്രയിൽ ചീതമ്മയോട് ഒരു സർപ്രൈസ് ഉണ്ടെന്നു പറഞ്ഞാണ് കൊണ്ടുവന്നത്. ഇവിടെ വന്നു ഇതാണ് ആള് എന്ന് പറഞ്ഞപ്പോൾ പൊട്ടിച്ചിരിച്ചുപോയി. നീ അപ്പോൾ ഞങ്ങളെ രണ്ടുപേരെയും തുറിച്ചു നോക്കുകയായിരുന്നു.
കിളി: അയ്യേ.
ഞാൻ: അവർ വരുന്നുണ്ടാവും. പണി നടക്കട്ടെ. അടുത്ത ആഴ്ച വരുമ്പോൾ ഇവിടെ ഉണ്ടാവൊ? അതോ പിണങ്ങി പോകുമോ? എന്താണ് ആന ടെസ്റ്റിന് പോയി വന്നിട്ട് വീട്ടിൽ വന്നു നീയും അവരും പറഞ്ഞത്. പ്രകാശൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. നീ കരയുകയായിരുന്നു എന്നും അവർ എന്തൊക്കെയോ പറഞ്ഞുവെന്നും ഞാൻ അറിഞ്ഞു.
കിളി: ഞാൻ കരഞ്ഞത്, അവിടെവച്ച് തല്ലിയത് ഓർത്താണ്. അവർ പറഞ്ഞു പോയതിനുശേഷം ഞാൻ പറഞ്ഞു മനസ്സിലാക്കി.
ഞാൻ: ശരി, ശരി. ഞാൻ കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല അടുത്താഴ്ച വരട്ടെ. നിൻറെ മൂക്കിന് ഞാൻ കയറിടുന്നുണ്ട്. എനിക്ക് എന്തെങ്കിലും തരാനുണ്ടോ?
കിളി: എന്തു തരാൻ.
ഞാൻ: ഒന്നുമില്ല, കുറേ നാളുകളായി പട്ടിണിയിലാണ്.
കിളി: ഈ ആഴ്ച കൂടി പട്ടിണി കിടക്കു..... അടുത്ത വരവിന് എല്ലാം കൂടി കൂട്ടി തരാം.
ഞാൻ: എല്ലാം കൂടിയെന്നു പറഞ്ഞാൽ ?
കിളി: അടുത്ത ആഴ്ച വാ........
ഞാൻ: ശരി.......
ഞാൻ അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി, ഗേറ്റിനടുത്ത് എത്തിയപ്പോൾ അവർ വരുന്നത് കണ്ടു.
💬 Comments
View all comments