Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
സംഭവിച്ച എല്ലാ കാര്യങ്ങളും ഞാൻ സീതയോട് പറഞ്ഞു. ഒരു കാര്യം ഒഴിച്ച്, അന്ന് ആ രാത്രി നടന്ന സംഭവമൊഴിച്ച് മറ്റെല്ലാം പറഞ്ഞു.
ഞാൻ: അന്ന് കോളേജ് ഗേറ്റിൽ കാത്തു നിൽക്കാൻ പറഞ്ഞു ഞാൻ വരാൻ വൈകിയത് ഓർക്കുന്നില്ലെ? അത് അവളെന്നോട് ചെയ്ത അവഹേളനം സഹിക്കവയ്യാതെ മറന്നു പോയതാണ്.
ഇതൊക്കെ കേട്ടപ്പോൾ
സീത: മതി അണ്ണാ, ആ ചേച്ചി തെറ്റ് മനസ്സിലാക്കി തിരിച്ചു വന്നില്ലേ.
ഞാൻ: അതിന് ഒരു കൊമ്പ് കൂടുതലാണ്. അതൊടിച്ചു മൂക്കിൽ കയറിട്ടിട്ടേ ഞാൻ അടങ്ങൂ. അതിന് ഇന്ന് ഒരു ദിവസം കൂടി കഴിയണം. നാളെ ഞാൻ പറഞ്ഞതുപോലെ ചെയ്യുക.
സീത: എന്നാലും അത്രയ്ക്ക് വേണോ അണ്ണാ?
ഞാൻ: ഞാൻ അതിന് ഒന്നും ചെയ്യുന്നില്ല. ചെറിയൊരു ഡോസ്, അതു കൊടുത്തില്ലെങ്കിൽ ശരിയാവില്ല. എല്ലാം ഞാൻ പറഞ്ഞതല്ലേ, ആരും കാണാതെ ഒരുപാട് ദ്രോഹങ്ങൾ എനിക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ആരുടെ തെറ്റ് ആയാലും പ്രശ്നം പറഞ്ഞു തീർക്കാൻ വേണ്ടി അവരുടെ വല്യച്ഛൻറെ മകളുടെ കല്യാണ വീട്ടിൽ ചെന്നപ്പോൾ, അത്രയും പേരുടെ മുമ്പിൽ വെച്ച് ഞാൻ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ പോലും നിൽക്കാതെ എന്നെ അധിക്ഷേപിച്ചു. അതു പോരാതെ പരീക്ഷ എഴുതുന്ന സ്കൂളിൽ ചെന്ന് കാണാൻ ശ്രമിച്ചപ്പോൾ അത്രയും പരീക്ഷാർത്ഥികളുടെ മുന്നിൽവെച്ച് എന്നെ അടിച്ചു. ഇതിനൊക്കെ ഒരു ചെറിയ പ്രതികാരം കൊടുത്തില്ലെങ്കിൽ ശരിയാവില്ല.
സീത: ശരി, ഞാൻ നോക്കട്ടെ.
ഞങ്ങൾ തിരിച്ചു ചെന്ന് വീട്ടിൽ കയറി. അടുക്കളയിൽ ഉണ്ടക്കണ്ണിയും ചേച്ചിയും അമ്മുമ്മയും ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ ചേച്ചി
ചേച്ചി: നിങ്ങൾ രണ്ടുപേരും കൂടി അങ്ങോട്ടു പോയി?
ഞാൻ: ചീതമ്മക്ക് ഈ നാടൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞു. അതുകൊണ്ട് ഒന്ന് നടക്കാൻ പോയി.
കിളിയുടെ മുഖത്ത് നോക്കിയപ്പോൾ, ആ പഴയ ദേഷ്യമൊന്നുമില്ല. ഒരു ദയനീയ ഭാവം, എനിക്കും ചീതമ്മക്കും എന്തോ ബന്ധമുണ്ടെന്നും അത് അംഗീകരിക്കുന്നു എന്ന ഭാവത്തോടെ ഉള്ള നിൽപ്പ്. ഞാനും കരുതി ഏതായാലും അങ്ങനെ തന്നെ ഇരിക്കട്ടെ.
ഉച്ചക്ക് ഭക്ഷണം കഴിഞ്ഞു ഞാനും ചേട്ടനും കൂടി സുധിയുടെ വീട്ടിലേക്ക് പോയി. അവിടെ ചെന്ന് അച്ഛനോടും അമ്മയോടും അവൻറെ ചേട്ടനോടും ലക്ഷ്മിയുടെ
💬 Comments
View all comments