0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Kambikathakal Read All Parts 502

അടുക്കളയും വർക് ഏരിയയും ചേർന്നതാണ് അവരുടെ വീട്. രണ്ട് ബെഡ്റൂം അറ്റാച്ഡാണ്. അകത്ത് തന്നെ ഒരു കോമൺ ബാത്ത് റൂമുണ്ട്. അതിൽ ബാത്റൂം അറ്റാച്ചഡ് ആയ ഒരു റൂമിലാണ് ബാഗ് കൊണ്ടുപോയി വെച്ചത്. അവർ രണ്ടുപേരും ആ റൂമിലേക്ക് കയറി വാതിൽ അടച്ചു. ഞാൻ ചേട്ടനോട് സംസാരിച്ചിരിക്കുമ്പോൾ ചേച്ചി ചായക്ക് വെച്ചു. എൻറെ ഈ വിഷയങ്ങളൊക്കെ കാരണം സുധിയുടെ കാര്യമൊന്നും തിരക്കി ഇരുന്നില്ല. ചേട്ടൻ പറഞ്ഞാണ് അറിയുന്നത് സുധിയുടെ വീട്ടുകാർ, ലക്ഷ്മിയുടെ വീട്ടുകാരുമായി സംസാരിച്ചു കല്യാണം നടത്താമെന്ന തീരുമാനത്തിലെത്തി. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ആയിട്ട് കല്യാണം ഉണ്ടാവും. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ചേച്ചി ചായയുമായി വന്നു.
ചേച്ചി: എടി കൊച്ചുങ്ങളെ, വന്നു ചായ കുടിക്ക്.
ചേച്ചി വാതിൽ പോയി തട്ടി. കിളിയും സീതയും ഇറങ്ങി വന്നു, കിളി ധരിച്ചിരുന്ന ചുരിദാർ മാറ്റി വേറൊന്ന് എടുത്തിട്ടു.
സീത: ചേച്ചിക്ക് അണ്ണൻ താമസിക്കുന്ന സ്ഥലം ഒന്നു കാണണമെന്ന്. ഞങ്ങൾ അവിടെ വരെ ഒന്ന് പോയിട്ട് വരട്ടെ.
ചേച്ചി: നിങ്ങൾ ചായ കുടിച്ചിട്ട് പോകു അല്ലെങ്കിൽ അതു തണുത്തു പോകും. പിന്നെ മഴക്കാറ് വെച്ചിട്ടുണ്ട്, മഴ പെയ്യും മുൻപേ തിരിച്ചു വരണം.
അവർ ചായ എടുത്തു കുടിച്ച് ഇറങ്ങി.ഞാൻ ഡ്രസ് മാറാൻ റൂമിലേക്ക് കയറി, ഡ്രസ്സ് മാറി ഇറങ്ങി വന്നപ്പോഴേക്കും അവരും എത്തി. അവർ വന്നു കയറിയതും മഴ തകർത്തു പെയ്യാൻ തുടങ്ങി.
സീത: ചേച്ചിക്ക് വീട് ഇഷ്ടപ്പെട്ടു. അപ്പോൾ എത്രയും പെട്ടെന്ന് ചേച്ചിയെ ഇങ്ങോട്ട് കൊണ്ടുവരിക. പിന്നെ അണ്ണാ നമ്മുടെ ക്ലാസ് ഒരുപാട് നഷ്ടപ്പെട്ടു. ഇനി സമയം കളയണ്ട വന്നാലുടൻ തുടങ്ങാം.
ഇതൊക്കെ കേട്ട് കിളി അന്തംവിട്ടു നിൽക്കുകയാണ്. ആ നിൽപ്പ് കണ്ടപ്പോൾ
സീത: ചേച്ചി, അണ്ണൻ ചില അഭ്യാസങ്ങൾ ഒക്കെ പഠിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്ന് ചേച്ചിയുടെ ആങ്ങളയേയും, ആ മരങ്ങോടനേയും അടിച്ച് താഴെ ഇട്ടത്.
കിളി അപ്പോൾ എൻറെ മുഖത്തേക്ക് നോക്കി, സീത എന്തൊക്കെയാണ് ഈ പറയുന്നത് എന്ന് ഓർത്ത്.
സീത: ഞാനാണ് അണ്ണൻറെ ഗുരു.
അപ്പോഴും കിളിക്ക് ഒന്നും മനസ്സിലായില്ല. കിളിയുടെ ഈ നിൽപ്പ് കണ്ടപ്പോൾ

💬 Comments

View all comments