Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]
ദിവസം നോട്ടീസ് ബോർഡിൽ ഇട്ട് ആർക്കും ഒബ്ജക്ഷൻ ഇല്ല എങ്കിൽ മാത്രമേ നിയമവിധേയമാകു. സീതയോട് എല്ലാ കാര്യങ്ങളും പറഞ്ഞു, അവൾക്ക് ചേച്ചിയെ കാണണമെന്നുണ്ട്. രജിസ്റ്റർ കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഇവിടെ വന്നിട്ട് പോകാം എന്ന് ഉറപ്പു കൊടുത്തു. ചെറിയ രീതിയിലുള്ള കല്യാണം ആണെങ്കിലും ഞങ്ങൾക്ക് രണ്ടുപേർക്കും ഡ്രസ്സും താലിമാലയും രണ്ടു കൈയിലും ഈ രണ്ടു വളയും വാങ്ങണം. അതിന് കുറച്ചു പൈസ അക്കൗണ്ടിൽ കിടപ്പുണ്ട്. കല്യാണം ഉറപ്പിച്ചപ്പോൾ ദിവസങ്ങൾക്കു പോകാൻ വല്ലാത്ത മടി. ഇതിനിടയിൽ അമ്മാവൻ വിളിച്ചിരുന്നു, അമ്മാവൻ എന്നോട് ഒരുപാട് ചൂടായി. നീയെന്താടാ അമ്മയെ കല്യാണം കഴിക്കാൻ പോവുകയാണോ അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞ് ഒരുപാട് ദേഷ്യപ്പെട്ടു. എന്തു പറഞ്ഞിട്ടും അമ്മാവൻ വഴങ്ങുന്നുണ്ടായിരുന്നില്ല. നീ അവളെ കല്യാണം കഴിക്കുകയാണെങ്കിൽ ഇനി മേലിൽ അവിടെ കയറി പോകരുത് എന്ന് എന്നോട് പറഞ്ഞു. എല്ലാവരും ഈ കല്ല്യാണത്തിന് എതിർപ്പാണ്, എന്നാലും ഞാൻ ഇതുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചു. ഞാൻ ചേട്ടനോട് ചേച്ചിയോടും എൻറെ കല്യാണത്തിൻ്റെ കാര്യം പറഞ്ഞു. ഇതുവരെ എൻറെ പെണ്ണിനെ കുറിച്ച് ചേട്ടനോട് ചേച്ചിയുടെ പറയാത്തതിനാൽ, പെട്ടെന്ന് കേട്ടപ്പോൾ അവർക്ക് ആശ്ചര്യം. സീതയോട് ഓണത്തിനു മുൻപുള്ള ദിവസം ഞാൻ പോകും, ഓണം കഴിഞ്ഞുള്ള വർക്കിലേക്ക് ഞങ്ങളുടെ രജിസ്റ്റർ ആണെന്നും അടുത്തുള്ള അമ്പലത്തിൽ വച്ച് താലികെട്ടും എന്ന് പറഞ്ഞു. അതുകഴിഞ്ഞ് അടുത്ത ദിവസം തന്നെ ഞങ്ങൾ ഇങ്ങോട്ട് വരും. രണ്ടുദിവസം ഇവിടെയാണ്, അതുകഴിഞ്ഞ് കിളിയെ കൊണ്ടുപോയി ആക്കിയിട്ട് ഞാൻ തിരിച്ചുപോരും എന്നും പറഞ്ഞു.
സീത: അതെന്താണ് അണ്ണാ? രണ്ടുദിവസം കഴിഞ്ഞാൽ തിരിച്ചു കൊണ്ടുപോയി ആക്കുന്നത്.
ഞാൻ: താലികെട്ടും കല്യാണവും ഒക്കെ കഴിഞ്ഞെങ്കിലും നിയമവിധം ഞങ്ങൾ ഭാര്യഭർത്താക്കന്മാർ ആകണമെങ്കിൽ രണ്ടാഴ്ച കഴിയണം. അത് മുറ പോലെ തന്നെ നടക്കട്ടെ. കഴിഞ്ഞാൽ ഞങ്ങൾ ഇവിടെ തന്നെ ഉണ്ടല്ലോ.
ഇതൊക്കെ സീതയെ പറഞ്ഞു ധരിപ്പിച്ചു. ദിവസം ഒച്ചിഴയുന്നതുപോലെയാണ് ഇഴഞ്ഞുനീങ്ങുന്നത്.
ഓണത്തിൻറെ അവധിക്ക് ശേഷം ഞാൻ മൂന്നു ദിവസം ലീവ് എടുത്തു പൂരാടത്തിന് രാവിലെ നാട്ടിലേക്ക് പുറപ്പെട്ടു. നേരത്തേ തന്നെ കിളിയോടും അമ്മുമ്മയോടും വൈകുന്നേരം 3 മണി ആകുമ്പോഴേക്കും റെഡിയായി നിൽക്കാൻ പറഞ്ഞിരുന്നു. ഞാൻ
💬 Comments
View all comments