എൻ്റെ കിളിക്കൂട് 20 [Dasan]

📝 Ongoing

👁 56048 views ❤ 366 likes 💬 41 comments

എൻ്റെ കിളിക്കൂട് 20
Ente Kilikkodu Part 20 | Author : Dasan  |  Previous Part

എല്ലാവർക്കും നന്ദി !!!

വൈകിട്ട് റൂമിലെത്തിയ ഫ്രഷായി ചേട്ടൻറെ വീട്ടിൽ ചെല്ലുമ്പോൾ, ചേട്ടൻ സിറ്റൗട്ടിൽ ഇരുന്നു പത്രം വായിക്കുന്നു. ഞാനും അവിടെ തന്നെ ഇരുന്നു, മറ്റുള്ള കാര്യങ്ങൾ സംസാരിച്ചതിനു ശേഷം, എൻറെ കാര്യം പറയാൻ തീരുമാനിച്ചു.
ഞാൻ: എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ട്, നമുക്കൊന്നു പുറത്തേക്കിറങ്ങിയാലൊ.
ചേട്ടൻ അകത്തു പോയി ഷർട്ട് എടുത്തിട്ടു ഞങ്ങൾ പുറത്തേക്ക് നടന്നു. ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ കുറച്ചു ദൂരം നടന്നു. നടത്തം അവസാനിച്ചത് കുറച്ചു പിള്ളേർ കളിക്കുന്ന ഗ്രൗണ്ടിന് അടുത്താണ്. അവിടെയുള്ള ഒരു മരത്തിന് ചുവട്ടിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു.
ചേട്ടൻ: കുറെ നേരമായി നമ്മൾ നടക്കുന്നു. എന്താണ് അജയ് പറയാനുള്ളത്?
ഞാൻ എങ്ങനെ തുടങ്ങും എന്ന് ആലോചിച്ചാണ് നടന്നത്, എങ്ങനെയായാലും പറഞ്ഞല്ലേ പറ്റൂ.
ഞാൻ: ചേട്ടാ, കല്യാണമൊക്കെ വരികയല്ലേ? ചെലവുകളും കൂടുതലാണ്. ഞാൻ ഇത്രയും നാൾ നിന്നത് ചെറിയ വാടകയ്ക്ക് ആണ്. അതും ചില സമയങ്ങളിൽ നിങ്ങൾ വാങ്ങാറില്ല. വാങ്ങിയാൽ തന്നെ അത് മിക്കവാറും ഏതെങ്കിലും വിധത്തിൽ എനിക്ക് തരാറുണ്ട്. ഇപ്പോൾ തന്നെ ഞാൻ ഹോസ്പിറ്റലിൽ കിടന്ന പൈസ ഇതുവരെ ഞാൻ തന്നിട്ടില്ല, ബാങ്കിൽ പൈസ കിടപ്പുണ്ട് അത് എടുത്ത് തന്നാൽ മതി. പല കാരണങ്ങളാൽ ഞാൻ മറന്നുപോകുന്നു. ഇനിയിപ്പോൾ കല്യാണം വരികയല്ലേ ആ പൈസ കിട്ടിയാൽ ചേട്ടന്

📚 Chapters

1 published

Related Stories

💬 Comments

View all comments