എൻ്റെ കിളിക്കൂട് 5 [Dasan]
📝 Ongoing
👁 269360 views ❤ 448 likes 💬 23 comments
എൻ്റെ കിളിക്കൂട് 5 Ente Kilikkodu Part 5 | Author : Dasan | Previous Part
എപ്പോഴോ നിദ്രയിൽ അലിഞ്ഞു. അടുക്കളയിൽ നിന്നും ചായയും വാങ്ങി സിറ്റൗട്ടിൽ പോയിരുന്ന് കുടിച്ച് പത്രം മറിച്ചു നോക്കുകയായിരുന്നു അടുക്കളയിൽ നിന്നും അമ്മൂമ്മ വിളിച്ചപ്പോൾ അങ്ങോട്ട് ചൊല്ലുകയായിരുന്നു പെട്ടെന്ന് എന്നെ കിളി പുറകിൽ നിന്നും തലയിൽ എന്തുകൊണ്ടോ അടിച്ചു, കണ്ണിൽ നിന്നും പൊന്നീച്ച പറന്നു.
സ്ഥലകാല ബോധം വന്നപ്പോൾ ഞാൻ ഉറക്കത്തിൽ സ്വപ്നം കണ്ടതാണ്, എഴുന്നേറ്റു നോക്കുമ്പോൾ ഗ്ലാസ് എൻറെ തലയുടെ ഭാഗത്ത് കിടക്കുന്നതു കണ്ടപ്പോൾ കാര്യം മനസ്സിലായി. കിളി ഗ്ലാസെടുത്ത് എൻ്റെ തലക്ക് എറിഞ്ഞതാണ് തലക്കിട്ട് അടിച്ചത് പോലെ തോന്നിയത്. ഞാൻ എഴുന്നേറ്റു എന്താണ് ആവശ്യം എന്ന് തിരക്കി, കിളി മിണ്ടിയില്ല കണ്ണോണ്ട് ബാത്റൂമിലേക്ക് ആംഗ്യം കാണിച്ചു.
കട്ടിലിനരികിൽ ചെന്ന് പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു എന്നിട്ട് കിളിയുടെ വലതുകൈ എൻറെ തോളിലൂടെ ഇട്ട് എൻറെ ഇടതുകൈകൊണ്ട് കിളിയുടെ ഇടതുകൈയിൽ പിടിച്ച് എൻറെ വലതുകൈകൊണ്ട് കിളിയുടെ പുറകുവശം വഴി വട്ടം പിടിച്ച് ബാത്റൂമിലെക്ക് കയറ്റി വാതിൽ ചാരി ഞാൻ പുറത്തേക്ക് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ടിയപ്പോൾ ചെന്ന് ഇറക്കി കൊണ്ടുവന്ന് ബെഡിൽ കിടത്തി കാലുകൾ തുടച്ച് വേദനയുള്ള കാല് പൊക്കി തലയിണയുടെ മുകളിൽ വെച്ചു.
സമയം നോക്കുമ്പോൾ പന്ത്രണ്ടര കിടക്കാമെന്ന് കരുതി നോക്കുമ്പോൾ മേശമേൽ ഇരിക്കുന്ന വെള്ളം വെച്ചിരിക്കുന്ന ജ
💬 Comments
View all comments