Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
വാൾവിൽ പിടിച്ചു. ഒരു കൈ എന്നെ പിടിച്ചപ്പോൾ
ഞാൻ :- എന്നെ പിടിക്കല്ലേ, ഞാനൊന്ന് മുഖം കഴുകട്ടെ.
എന്നുപറഞ്ഞ് വാതിൽ ചാരി.
അമ്മൂമ്മ:- മോനെ വാതൽ അടക്കണ്ട.
അത് കേൾക്കാതെ ഞാൻ വാതിൽ ചാരി. എന്നിട്ട് ക്ലോസറ്റിലെ സൈഡിലുണ്ടായിരുന്നതും ബാത്റൂമിലെ താഴെ ഉണ്ടായിരുന്നതും ബക്കറ്റിൽ വെള്ളമെടുത്ത് കപ്പ ഉപയോഗിച്ച് കഴുകി കളഞ്ഞു. എന്നിട്ട് ഫ്ലഷ് ചെയ്ത് വാഷ്ബേസിനിൽ മുഖവും കഴുകി പുറത്തേക്കു വന്നു. രണ്ടുപേരും വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. ഞാൻ പതിയെ നടന്ന് കട്ടിലിൽ കയറി കിടന്നു. ഇന്ന് പ്രശ്നങ്ങൾ ഒക്കെ പറഞ്ഞ് തീർത്ത്, കിളിയേ സ്വന്തമാക്കണം എന്ന് വിചാരിച്ചതാണ്. അതിന് ഇന്ന് കഴിയുമെന്നു തോന്നുന്നില്ല. കുറച്ചു കഴിയട്ടെ ചിലപ്പോൾ ക്ഷീണമൊക്കെ മാറുമായിരിക്കും. ആശുപത്രിയിൽ നിന്ന് ചെയ്ത മരുന്നിൻറെ പവർ തീർന്നപ്പോൾ ശരീരത്തിന് പിടിച്ചുനിൽക്കാൻ പറ്റാതായി. എന്തായാലും കിളിക്ക് ഒരു സ്വസ്ഥത കൊടുക്കണം. ഞാനായിട്ട് വിഷമം ഉണ്ടാക്കണ്ട. കിളിയുടെ ഇഷ്ടത്തിന് ഒരു തടസ്സമായി നിൽക്കാൻ പാടില്ല. ഞാൻ ഒരു തടസ്സമായി നിന്നാലോ എന്ന് കരുതി ആയിരിക്കും, ആ കത്തി പ്രയോഗം നടത്തിയത്. അന്നേരം ഞാൻ പറഞ്ഞ വാക്കുകൾ ഇത്തിരി കടന്നു പോയിരുന്നു. അതുമല്ല ഇങ്ങനെ ഒരു സീൻ ഉണ്ടാകാൻ പാടില്ലായിരുന്നു. എല്ലാം പറഞ്ഞു തീർക്കണം. ഞാൻ അന്ന് ആ രാത്രി ചെയ്തത് വലിയൊരു അപരാധമാണ്. പിന്നെ എന്നെ സ്വാർത്ഥതക്ക് വേണ്ടി ആളെ സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നത് തന്നെv ശരിയല്ല. നല്ല രീതിയിൽ പറഞ്ഞു പിരിയാം. ഈ ഭദ്രകാളിക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ അതല്ലേ എനിക്കും സന്തോഷം. ഞാൻ ചെയ്ത അപരാധത്തിന് ഇങ്ങിനെയെങ്കിലും പ്രായശ്ചിത്തം ആകുമെങ്കിൽ....... അത് ചെയ്തു കൊടുക്കണം. ഞാൻ നോക്കുമ്പോൾ രണ്ടുപേരും എന്നെ നോക്കി കൊണ്ടിരിക്കുന്നു.
ഞാൻ:- എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മുമ്മെ, കുറച്ചുനേരം കിടന്നാൽ ശരിയാകുമായിരിക്കും. നിങ്ങൾ പൊയ്ക്കോളൂ.
ഇതും പറഞ്ഞ് അവർക്ക് പുറംതിരിഞ്ഞ് ചുവരിലേക്ക് നോക്കി ചരിഞ്ഞു കിടന്നു.
അമ്മൂമ്മ :- മോനെ, എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്. മരുന്നു കഴിക്കേണ്ടതല്ലേ? അല്ലെങ്കിൽ കുറച്ചു കഞ്ഞി ശരിയാക്കിത്തരാം.
തിരിഞ്ഞു നോക്കാതെ
ഞാൻ:- ശരി, കഞ്ഞി റെഡി ആകുമ്പോൾ വിളിക്ക്.
മുറിയിൽനിന്നും പോകുന്ന ശബ്ദം കേട്ടു. രാത്രിയിൽ
💬 Comments
View all comments