Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
ടൗണിലേക്ക് പുറപ്പെട്ടു. പേര് വരുത്താൻ പി എസ് സിയുടെ ബുള്ളറ്റ് വാങ്ങി ഞാൻ പതിയെ കിളിയുടെ വീട്ടിലേക്ക്. ഞാൻ അവിടെ ചെല്ലുമ്പോൾ കിളിയുടെ അച്ഛനും അമ്മയും കിളിയും മാത്രമേ തറവാട്ടിൽ ഉണ്ടായിരുന്നുള്ളൂ. മുഖം കണ്ടപ്പോൾ എനിക്ക് തോന്നി രാത്രിയിൽ ഉറങ്ങിയിട്ടില്ല, കരഞ്ഞിട്ടുണ്ട്. തലമുടി ഒന്നും വാരി കെട്ടാതെ ഭ്രാന്തിയെ പോലെ ഇരിക്കുന്നു.
അച്ഛൻ :- എന്താടാ മോനെ രാവിലെ തന്നെ?
ഞാൻ :- ഞാൻ ടൗണിൽ ഒന്ന് വന്നതാ ഒരു പി എസ് സിയുടെ ബുള്ളറ്റിൻ വാങ്ങണമായിരുന്നു. അമ്മൂമ്മ പറഞ്ഞായിരുന്നു കിളിയുടെ പോയെന്ന് കാണണം എന്ന്. അതുകൊണ്ട് ഇവിടെ വരെ വന്നു.
കിളിയുടെ അമ്മ വർത്തമാനം കേട്ട് വന്നു
അമ്മ :- അവൾക്ക് ഭയങ്കര വിഷമമായിരുന്നു അവിടെനിന്ന് പോന്നിട്ട്. ഞാൻ ആ പ്രദീപിനോട് പറഞ്ഞതാണ് കുറച്ചു ദിവസം കൂടി അവിടെ നിന്നോട്ടെ എന്ന്. അവൻറെ അളിയൻ അവളെ കാണാൻ വരുന്നുണ്ട്. എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കേസാണ്. പക്ഷേ മറ്റുപല ആലോചനകൾ വന്നിട്ടും മൂത്ത രണ്ടു പുത്രന്മാർ വലിയ താല്പര്യം കാണിച്ചില്ല. അവർക്ക് കൈ മുറിയാൻ കൂടില്ല. വന്ന ആലോചനകൾ ഒക്കെ നല്ലതായിരുന്നു.
അച്ഛൻ:- അവരിലെ മക്കളെ ഇവിടത്തെ കാര്യങ്ങൾ ഒക്കെ നടത്തുന്നത്. ഞാനൊക്കെ വയസ്സായില്ലേ.
അവർ രണ്ടു പേരും വീടിൻറെ മുൻഭാഗത്ത് ഇരിക്കുകയാണ്. കിളി എന്നെ കണ്ണുകൾ കൊണ്ട് അകത്തേക്ക് വിളിച്ചു.
ഞാൻ :- ഞാൻ ഇത്തിരി വെള്ളം കുടിക്കട്ടെ. ഒന്ന് കിളിയെ കാണട്ടെ.
എന്ന് പറഞ്ഞ് അകത്തേക്ക് കയറി. മുറിയിലേക്ക് കയറിയ പാടെ അവൾ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. സമാധാനിപ്പിച്ചു കൊണ്ട്
ഞാൻ :- പോട്ടെ മോളെ, ഞാൻ ഇടക്കിടക്ക് വന്ന് കണ്ടോളാം. എൻറെ മോളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. ഇങ്ങനെ നിന്ന് നമ്മൾ അവർക്ക് സംശയം ഉണ്ടാക്കണ്ട. ഒരു ഗ്ലാസ് വെള്ളം എടുത്ത് താ.
ഞാൻ കണ്ണുകൾ തുടച്ചു കൊടുത്തു, രണ്ടു കണ്ണിലും ഞാൻ ചുംബിച്ചു. വെള്ളം കുടിച്ച് പുറത്തേക്കുവന്നു. അവർക്ക് ഒരു സംശയത്തിന് ഇട കൊടുക്കരുതല്ലോ എന്ന് കരുതിയാണ്. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം അകത്തുകയറി കിളിയോട് യാത്രപറഞ്ഞു.
വീട്ടിലേക്ക് എത്തിയെങ്കിലും
💬 Comments
View all comments