Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
വന്നതാണ് കിളി എന്തിയേ എന്ന് ചോദിച്ചു.
അച്ഛൻ:- മോൾ അകത്തുണ്ട്.
ഞാൻ അകത്തേക്ക് കയറി. എന്നെ കണ്ടതും അടുക്കള കൂടി പുറത്തേക്ക് പോയി. ഞാൻ പുറകെ ചെന്നു അടുക്കള വാതിൽ കൊടു പുറത്തേക്ക് നോക്കിയപ്പോൾ, കിളി ആ മാരണത്തിൻ്റെ വീട്ടിലേക്ക് പോകുന്നു. ഞാൻ കുറച്ചു നേരം അവിടെ നിന്നു. കിളി അവരുടെ അടുക്കളവാതിൽ വഴി അകത്തേക്ക് കയറി. ഞാൻ തിരിച്ചു വാതിൽക്കൽ വന്ന് ബ്ലൗസ്, അവിടെ കിടന്ന കസേരയിൽ വച്ചു. കിളിയുടെ ചുണ്ടിലെ തടിപ്പിന് ഒരു കുറവുമില്ല. എന്നാലും ഇതെന്തുപറ്റി എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എന്നോട് ഇങ്ങനെ ദ്വേഷ്യം കാണിക്കാൻ ഞാനെന്തു ചെയ്തു? കുറച്ചു നേരം കൂടി ഞാൻ അവിടെ ഇരുന്നു. വന്നു കണ്ടു സംസാരിച്ചു പോകാമെന്ന് കരുതി. സംസാരിക്കാൻ പോയിട്ട് ആ ഭാഗത്തേക്ക് പോലും വന്നില്ല. ഞാൻ വിഷമത്തോടെ അവിടെനിന്നും ഇറങ്ങി. ഒന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ. പക്ഷേ അവസരം കിട്ടുന്നതെങ്ങിനെ, പണ്ടു പറഞ്ഞതുപോലെ ചെകുത്താൻ കുരിശ് കണ്ട പോലെയാണ്. വീടെത്തി, പഴയ കാര്യങ്ങളൊക്കെ ഓർത്തു. പോകുന്നതുവരെ എൻറെ മാറിൽ നിന്നും മാറാതെ കിടന്ന പെണ്ണാണ്. ഇപ്പോൾ എന്നെ കാണുന്നതും ഞാൻ അടുത്തേക്ക് ചെല്ലുന്നതും പോലും വെറുപ്പായി കാണുന്നു. ഇങ്ങനെ സംഭവിക്കാൻ എന്താണ് കാരണം? നിസ്സാര കാര്യം മതി, ഇനി ഞാൻ അന്വേഷിച്ച് ചെന്നില്ല എന്നുള്ളതാണൊ കുറ്റം.
ഈ അകൽച്ച എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നതല്ല. എങ്ങനെയെങ്കിലും ഒന്ന് കണ്ട് സംസാരിക്കണം. എൻറെ അപ്പോയ്മെൻറ് ലെറ്റർ വരുന്നതിനുമുമ്പ് പ്രശ്നം പറഞ്ഞു തീർക്കണം. എന്നൊക്കെ ആലോചിച്ചു. പക്ഷേ പെട്ടെന്ന് എൻറെ ചിന്ത വേറൊരു വഴിക്ക് സഞ്ചരിച്ചു. ആ ഷിബുവിൻ്റെ വീട്ടിൽ ചെന്ന് ആ ചുറ്റുപാട് ഒക്കെ കണ്ടപ്പോൾ പെണ്ണിൻറെ മനസ്സ് മാറിയോ. അന്ന് കല്യാണത്തിന് പോയപ്പോൾ കുഴപ്പമില്ലാത്ത വീടൊക്കെ ആയിരുന്നു. ഇപ്പോൾ പുതുക്കിപ്പണിത എന്നൊക്കെ കേൾക്കുന്നുണ്ട്. എന്തായാലും ഒന്ന് സംസാരിക്കണം. അങ്ങനെ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. അടുത്ത ദിവസം തന്നെ അവിടെ ചെല്ലാൻ പറ്റില്ല. കുറച്ചു ദിവസം കഴിയട്ടെ. എന്നാലും മനസ്സിൽ കിടന്ന് ആ വിഷമം വിങ്ങി പൊട്ടുകയാണ്. ഇവിടെ ഉണ്ടായിരുന്നെങ്കിൽ എങ്ങിനെയെങ്കിലും പ്രശ്നം പറഞ്ഞു
💬 Comments
View all comments