Chapter Title : എൻ്റെ കിളിക്കൂട് 8 [Dasan]
കൂട്ടുകാരൻറെ വീട്ടിൽ പോയിരിക്കുകയാണ് രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞേക്ക്" അവൻ ഓക്കെ പറഞ്ഞുപോയി. കിടന്നിട്ട് എനിക്ക് ഒരു സ്വസ്ഥതയും ഉണ്ടായില്ല. എന്ത് അപരാധം ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ കാണിച്ചത്. ഇത്രയും ക്രൂരമായി ചെയ്യണമെങ്കിൽ അത്രയ്ക്കും എന്നെ വെറുക്കുന്നു. എനിക്ക് ആലോചിച്ചിട്ട് വിഷമവും സങ്കടവും വന്നു. കിളി എന്നെ വെറുത്തു എനിക്ക് നഷ്ടമാകുന്ന കാര്യം ഓർത്തപ്പോൾ തന്നെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല. ഞാൻ പതിയെ എഴുന്നേറ്റു, എൻറെ കയ്യിൽ കിട്ടിയിരുന്നു തുണി അഴിച്ചു. മരുന്നും മറ്റും കുട്ടനും വച്ചിരുന്ന ഭാഗത്തുനിന്നും അത് നീക്കം ചെയ്തു. കയ്യിന് ബലം കൊടുത്തു രക്തം വരാൻ തുടങ്ങി. വീണ്ടും ബലം കൊടുത്തു രക്തം ശക്തിയിൽ ഒഴുകാൻ തുടങ്ങി. എൻറെ മറ്റേ കയ്യിൽ കുത്തിയിരുന്ന ട്രിപ്പിന് സൂചി വലിച്ചൂരി. മുറിവിൽ കൂടി രക്തം വീണ്ടും ഒഴുകാൻ തുടങ്ങി. ഞാൻ കൈ കട്ടിലിനു താഴെ തൂക്കിയിട്ടു കിടന്നു. എനിക്ക് കിളി നഷ്ടപ്പെടുന്ന കാര്യം ഓർത്തപ്പോൾ തന്നെ ജീവിതത്തോട് വെറുപ്പായി. വീണ്ടും ഇരുട്ട്, ആരൊക്കെയോ ഓടി വരുന്നതും ഒച്ച വെക്കുന്നതും കേട്ടു. താഴേക്ക് താഴേക്ക് ഞാൻ പതിച്ചു കൊണ്ടിരിക്കുന്നു. ഒരു ഗർത്തത്തിലേക്ക് വീഴുന്നതുപോലെ. പിന്നെ ശൂന്യം.
കണ്ണുതുറന്നു നോക്കുമ്പോൾ, ചുറ്റിനും ആൾക്കാർ. പ്രകാശനുണ്ട്, അമ്മുമ്മ, ചിറ്റപ്പൻ, അങ്ങനെ കുറച്ചു പേർ എന്നെ ചുറ്റും കൂടി നിൽക്കുന്നു.
പ്രകാശൻ :- നീ എന്തിനാ എന്നോട് പൊയ്ക്കോളാൻ പറഞ്ഞത്. എന്നിട്ട് ഈ കെട്ടൊക്കെ അഴിച്ചത് എന്തിന്? നിൻറെ വീട്ടിൽ ഇതുവരെ അറിയിച്ചിട്ടില്ല. നീ എന്തിനാണ് കെട്ട് അഴിച്ചത്?
ഞാൻ:- എൻറെ കയ്യിൽ ചോര കണ്ടപ്പോൾ അഴിച്ചു നോക്കിയതാ. കൈയിലൂടെ ചോര ഒഴുകുന്നു. അപ്പോൾ എന്താണെന്നറിയാൻ അഴിച്ചു നോക്കിയതാണ്. പിന്നെ എനിക്കൊന്നും ഓർമ്മയില്ല.
അമ്മൂമ്മ :- എന്തിനാണ് കമ്പ് വെട്ടാൻ പോയത്?
ഞാൻ ഒന്നും പറയാൻ നിന്നില്ല. രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. ഈ ഭദ്രകാളി എന്താണ് ഇവിടെ? എന്നാലോചിച്ച് അപ്പോഴേക്കും
അമ്മൂമ്മ:- എനിക്കൊരു കൂട്ടിന് വേണ്ടി കൊണ്ട് വന്ന് നിർത്തിയതാണ്. രണ്ടു ദിവസം ഞാൻ ഒറ്റക്കായിരുന്നു. അതുകൊണ്ട്
💬 Comments
View all comments