0%

Chapter Title : ?എന്റെ കൃഷ്ണ 05 ? [അതുലൻ ]

Author : Kambikathakal Read All Parts 1.5K
എനിക്കുറപ്പായിരുന്നു പക്ഷെ അച്ഛന്റെ മനസ്സിനെ എന്തൊക്കെയോ അലട്ടുന്നതായി തോന്നി.... എന്താ അച്ഛാ... ഒരു വല്ലായ്മ പോലെ.... ഒന്നുല്ലടാ....കൃഷ്ണമോളുടെ മുത്തശ്ശന് താൽപ്പര്യം ഉണ്ടാകുമോ എന്നൊരു പേടി..... അവളെ നീ പൊന്നുപോലെ നോക്കുമെന്ന് അച്ഛനറിയാം.... പറയുമ്പോ വീടും, ലോറിയും കാറും ഒക്കെയുണ്ട്... പക്ഷെ മറ്റുളളവരുടെ മുന്നിൽ നീ വെറും ഡ്രൈവർ അല്ലേടാ.... ഒരു ചിരിയോടെയാണ് അച്ഛനത് പറഞ്ഞു നിർത്തിയത്.... അച്ഛന്റെ വായിൽ നിന്നത്  കേട്ടപ്പോ ഉളളിലുണ്ടായ നീറ്റൽ....അത് പറയാൻ കഴിയില്ല.... ഡാ അച്ഛൻ പറഞ്ഞത് കേട്ട് നിനക്ക് വിഷമായോ..... നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലടാ...... എന്റെ മുഖം മാറിയാൽ അച്ഛനറിയാം.... ഏയ്യ് ഇല്ലച്ഛാ.... എനിക്ക് വിഷമൊന്നും ഇല്ല........ ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞു  അച്ഛന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ റോഡിലേക്ക് നടന്നു.....നെഞ്ചാകെ ചൂടായ പോലെ..... വണ്ടിയുടെ അടുത്തെത്തി ക്യാമ്പിന്റെ മുകളിലേക്ക് കേറി  ആകാശം നോക്കി കിടന്നു..... അപ്പോഴും അച്ഛന്റെ വാക്കുകളായിരുന്നു  മനസ്സ് മുഴുവൻ... അച്ഛൻ പറഞ്ഞതിലെന്താടാ  തെറ്റ്... ഞാൻ സ്വയം  ചോദിച്ചുപോയി, വെറും ഡ്രൈവർ അല്ലെ ഞാൻ.....  ഇടതുകാലിന്റെ  ചുവട്ടിൽ കുതിപ്പിനുളള ഊർജവും, വലതുകാലിൽ പ്രതീക്ഷയും ഒപ്പം നടുവിൽ വിശ്വാസവും ഒക്കെയായി പായുന്നവൻ എന്നൊക്കെ പറയാൻ കൊളളാം എന്നല്ലാതെ എനിക്ക് പറയാൻ വേറെന്താ  ഉളേള...... അവളെ സ്നേഹിക്കാൻ എന്ത് യോഗ്യതയാ ഉളേള.......... പെട്ടെന്നാണ് ഫോണിലൊരു മെസ്സേജ് വന്നത്..... "ന്റെ അച്ചേട്ടൻ ഇതെവിടെക്കാ പോയെ....ഏട്ടനെ കാണാൻ തോന്നിപ്പോ വന്നതാ...അപ്പോ ഇവിടെ  ആരൂല്ല " വായിച്ചു കഴിഞ്ഞതും..... പെട്ടെന്ന്  നക്ഷത്രങ്ങൾ മങ്ങിയ പോലെ...... കണ്ണൊന്നടച്ചു തുറന്നു ..... രണ്ടു തുളളി കണ്ണുനീർ ഒഴുകിയപോലെ....ശോ ഇതെന്ത് മൈരാണ്....  വെയിലടിക്കാൻ സൂര്യൻ ഇല്ലലോ ഇപ്പോ...... എന്നിട്ടും കണ്ണിൽ

💬 Comments

View all comments