Chapter Title : ?എന്റെ കൃഷ്ണ 2 ? [അതുലൻ ]
ഞാനടിച്ച ഹോണിന്റെ അർത്ഥമെന്നും.....
"എന്ന പോകുവാട മൈരേ" എന്നാണ് അവനടിച്ച ഹോണിന്റെ അർത്ഥമെന്നും എനിക്കും അവനും അറിയാം ???...
അത് ഞങ്ങൾ ഡ്രൈവർമാർക്ക് മാത്രം മനസ്സിലാകുന്ന ഭാഷയാണ്....
അപ്പോഴാണ് ജെസ്സി ബസ്സിൽ നിന്നും നോക്കിയത് ഞാൻ ശ്രദ്ധിച്ചത്...
കിച്ചുവിനെയും അമ്മുവിനെയും അവൾ ഇതുവരെ കണ്ടിട്ടില്ലല്ലോ ...അതുകൊണ്ട് തന്നെ ആരൊക്കെയാ എന്റെ കൂടെയുളള പെൺകുട്ടികൾ എന്ന് ഇത്തിരി നേരം കൊണ്ടവൾ സ്കാൻ ചെയ്തു നോക്കി.....
അത് കണ്ടപ്പോളാണ് എനിക്കൊരു ബുദ്ധി തോന്നിയത്..... ജെസ്സിയെ ഒന്ന് പറ്റിക്കാം....
അങ്ങനെ കുറച്ചു നേരം കൊണ്ട് ഞാൻ ജെസ്സി ആരാണെന്നും ഒക്കെ അമ്മുവിനും കിച്ചൂസിനും പറഞ്ഞുകൊടുത്തു....
എന്റെ പ്ലാൻ ഇങ്ങനെയായിരുന്നു...... ഞാൻ ആരുമറിയാതെ സ്നേഹിച്ചിരുന്ന പെണ്ണിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുവരുന്ന വഴിയാണ് ഇപ്പോൾ.... അങ്ങനെ സീൻ ആക്കാതെ ഈ കാര്യം എന്റെ വീട്ടിൽ അവതരിപ്പിക്കണം എന്നത് ജെസ്സിയെ കൊണ്ട് ചെയ്യിക്കണം......
എന്നിട്ട് ഇതൊക്കെ വെറുതെ പറഞ്ഞതാണെന്ന് അവളറിയുമ്പോ അച്ഛന്റെയും അമ്മയുടെയും മുന്നിലിട്ട് അവളെ കളിയാക്കി കൊല്ലണം... ഇത്രേ ഉളളു.. ?
പ്ലാൻ പറഞ്ഞു കഴിഞ്ഞതും കിച്ചൂസ്... ഇതൊന്നും വേണ്ട ഏട്ടാ, എന്തിനാ ഒരാളെ പറ്റിക്കന്നെ... കഷ്ട്ടം ആന്നെട്ടോ അതൊക്കെ.....
അവളുടെ നിഷ്കളങ്കത കേട്ട് ചിരിയാണ് വന്നതെനിക്ക്...
തമാശക്ക് പോലും ഒരാളെ പറ്റിക്കാൻ അവൾക് കഴിയില്ല....
പക്ഷെ അതൊക്കെ എന്റെ അമ്മൂസ്....
ഹോ ഒരു പണി ഒപ്പിക്കാൻ എന്താ അവളുടെ ആക്രാന്തം....
അച്ചുച്ചേട്ടാ നമുക്ക് അതിനെ പറ്റിക്കാം.... നല്ല ഐഡിയ ആണ്.....
എന്നിട്ട് കിച്ചുവിനോടായി പ്ലീസ് കിച്ചുചേച്ചി.....ഒരു തമാശ അല്ലേ... ഒന്ന് കൂടെ നിക്ക് എന്നും പറഞ്ഞു കെഞ്ചി.....
ഞാനും കൂടി പ്ലീസ്
💬 Comments
View all comments