Chapter Title : എന്റെ കുടുംബം 4 [No One]
ഓങ്ങി കൊണ്ട് ആതു പറഞ്ഞു
അത് കേട്ടതും അവൻ ചിരിച്ചുകൊണ്ട് തന്റെ റൂമിലേക്കോടി, അത് കണ്ട് അതുവും ശോഭയും ചിരിച്ചു.
രാത്രി ശോഭേടെ മുറിയിൽ :
"എത്ര നാളായി, അമ്മയും മോനും ഈ കള്ളകളി തുടങ്ങീട്ട് "രാത്രി അമ്മയെ കെട്ടിപിടിച് കിടക്കുമ്പോ ആതു ചോദിച്ചു
"കൊറച്ച് നാളായി, നീ കിടക്കാൻ നോക്ക് പെണ്ണെ "
"അതൊന്നും പറഞ്ഞ പറ്റൂല, അമ്മ പറഞ്ഞെ പറ്റു "
"നീ കളിക്കാതെ ഒറങ്ങാൻ നോക്ക് ആതൂട്ടി.."
"അമ്മേ പ്ലീസ് അമ്മേ പ്ലീച്.. പ്ലീച് പ്ലീച്…."
"ഹോ.. ഈ പെണ്ണിനെ കൊണ്ട്… ആ ഞാൻ പറയാം "
"ശോഭ പറഞ്ഞു തുടങ്ങി, സ്കൂളിലുണ്ടായ പ്രശ്നങ്ങളും, തങ്ങളെ തട്ടിക്കൊണ്ടു പോയതും, അവന് പരിക്ക് പറ്റാനുണ്ടായ കാരണവും, പതിയെ പതിയെ തങ്ങൾ പിരിയാനാവത്ത വിധം അടുത്തതും അവൾ പറഞ്ഞു"
എല്ലാം കേട്ടുകഴിഞ്ഞതും ആതു അത്ഭുതത്തോടെ അമ്മയെ നോക്കി,
"ഇത്രയൊക്കെ ഇവിടെ ഉണ്ടായിട്ടും, ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ അമ്മേ, അവളുടെ കണ്ണുകൾ നിറഞ്ഞു"
"എന്റെ മോള് പേടിക്കണ്ടാന്ന് കരുതി അവനാ പറയണ്ടാന്നു പറഞ്ഞെ "
ആതു അമ്മയെ മുറുക്കെ കെട്ടിപിടിച്ചു, അമ്മയെയും ഏട്ടനെയും ഒരിക്കലും തനിക്ക് നഷ്ടപ്പെടല്ലേ എന്നവൾ പ്രാർത്ഥിച്ചു, പതിയെ അവരിരുവരും ഉറക്കത്തിലേക്ക് തെന്നി വീണു.
പിറ്റേന്ന് ഒരു ഞായറാഴ്ചയായിരുന്നു, ആദി രാവിലേ തന്നെ ക്ലബ്ബിലേക്ക് വച്ചു പിടിച്ചു, അവടത്തെ കാരംസ് കളിയും, കൂട്ടുകാരുമൊത്ത് സംസാരവും ഒക്കെ കഴിഞ്ഞ് അവൻ വീട്ടിൽ വന്ന് കേറുമ്പോ സമയം ഉച്ചയായിരുന്നു,
"അമ്മേ… ആതൂട്ടി…." അവൻ ഉറക്കെ വിളിച്ചു, ഇല്ല യാധൊരു അനക്കവും ഇല്ല
'ഇവരിതെവിടെ പോയി അവൻ '
💬 Comments
View all comments