Chapter Title : എന്റെ ലൈഫിലെ അനുഭവങ്ങൾ 2 [BIG DOG]
: പോടാ പട്ടി.... ഒന്ന് വേഗം വാടാ....
ഞാൻ : ആ ശെരി... ഇപ്പൊ വരാ....
**********************************
[അവൾ തന്നെ അശ്വതിയേയും ഷാഹിലിനേയും വിളിച്ചു... ഇങ്ങോട്ടേക്ക് വരാൻ പറഞ്ഞു...]
ഇന്ന് എന്തായാലും എന്റെ ഇഷ്ടം അവനോട് പറയണം... വേറെ പെണ്ണ് വല്ലതും അവന്റെ മനസ്സിൽ ഉണ്ടെങ്കിൽ എനിക്ക് അത് സഹിക്കാൻ പറ്റില്ല..എന്തായാലും ഇത് പറഞ്ഞേ പറ്റൂ....
അപ്പോഴേക്കും സ്വാതി എത്തി....
സ്വാതി : ടീ ശിഖേ.... നീ എവിടെയാ...
ശിഖ : ഒച്ച ഉണ്ടാക്കേണ്ട... ഞാൻ ഇവിടെ ഉണ്ട്....
ഞാൻ അവളുടെ അടുത്തേക്ക് പോയി....
സ്വാതി : അവന്‍ ഇപ്പൊ വരുമോ?
ശിഖ : വരും എന്നാ പറഞ്ഞത്....
അപ്പോഴേക്കും കാട്ടില്‍ നിന്ന് ആരോ നടന്ന് വരുന്ന ഒച്ച കേട്ടു....
സ്വാതി : ആരാ അത്? അവന്‍ ആണോ? അതോ ഷാഹില്‍ ആണോ?
ശിഖ : വാ നോക്കാം....
ഷാഹില്‍ ആയിരുന്നു അത്....
ഷാഹില്‍ : ശിഖാ , എവിടെയാ ഉള്ളത്?
ശിഖ : ഞാൻ ഇവിടെ ഉണ്ട്...
ഞാൻ പുറത്ത് വന്നു. കൂടെ സ്വാതിയും...
ഷാഹില്‍ : ആഹാ, നിങ്ങള്‍ നേരത്തെ ഇവിടെ ഉണ്ടായിരുന്നോ.....
സ്വാതി : ഞാൻ ഇപ്പൊ വന്നതേയുള്ളൂ... ശിഖ നേരത്തെ വന്നു... അവനു വേണ്ടി വെയിറ്റ് ചെയ്യുവാ...
ഷാഹില്‍ : അവന്‍ ഏത് നിമിഷം വേണേലും ഇവിടെ എത്തും... അവന്‍ എന്നെ വിളിച്ചതാ, കൂടെ വരാൻ... ഞാൻ എനിക്ക് ടൗണിൽ പോകണം എന്ന് പറഞ്ഞ് തള്ളി....
ശിഖ : അതേതായാലും നന്നായി.... നിങ്ങൾ പോയി ഒളിച്ചോ.... അവന്‍ ഇപ്പൊ വരും.... കേട്ടല്ലോ...
💬 Comments
View all comments