Chapter Title : എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം [kkwriter2024] [Extended and Revised]
ആയിരുന്നു മറുപടി!
ഞാൻ റിയാദിൽ നിന്ന് അവധിക്കു വന്നിട്ട് ഒരാഴ്ച കഴിഞ്ഞു. ഇനി ഇപ്രാവശ്യവും കല്യാണം ഒന്നും നടക്കുമെന്ന് തോന്നുന്നില്ല. ഞാനും ചേച്ചിയുമാണ് ഞങ്ങളുടെ കുടുംബം. അച്ഛനും അമ്മയും ഞങ്ങളുടെ ചെറുപ്പത്തിൽ തന്നെ പോയിരുന്നു. ഭൂസ്വത്ത് ഉണ്ടായിരുന്നതിനാൽ ചേച്ചിയാണെല്ലാം നോക്കി നടത്തിയതും ഞങ്ങളെ പഠിപ്പിച്ചതും.
ഞങ്ങൾ രണ്ടുപേരും എഞ്ചിനിയറിങ്ങ് കഴിഞ്ഞതാണ്. ചേച്ചി കുറേനാൾ ജോലി നോക്കി. വളരെ നല്ല ജോലിയായിരുന്നു. നല്ല ശമ്പളവും, ഉയരാൻ ഉള്ള അവസരങ്ങളും.
വിവാഹം കഴിഞ്ഞപ്പോൾ എന്തുകൊണ്ടോ ചേച്ചി ജോലി വേണ്ടെന്നുവെച്ചു. ഒരിക്കൽ ഞാൻ ചോദിച്ചതാണ്.
“അവർ പ്രമോഷനോടെ ട്രാൻസ്ഫർ ഉണ്ടെന്ന് പറഞ്ഞു. അത് പറ്റില്ലാത്തതിനാലാണ് രാജി വെച്ചത്.” എന്നാണ് ചേച്ചി മറുപടി പറഞ്ഞത്. പിന്നെ ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല. ചിലപ്പോൾ അളിയൻ ആവശ്യപ്പെട്ടുകാണും. അത് എന്നെ അറിയിക്കാൻ ഇഷ്ടമില്ലാത്തതിനാലാവാം പറയാത്തത്.
അളിയൻ ബിസ്സിനസ്സ്കാരനാണ്. എപ്പോഴും ടൂറും തിരക്കും ആയിരിക്കും. അളിയന്റെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു. ഞങ്ങളെപ്പോലെ ചെറുപ്പത്തിൽ അനാഥനായതിനാലാവാം ആൾ എന്നോടും വളരെ സൗഹൃദമായിരുന്നു.
രണ്ടു വർഷം മുമ്പ് എനിക്ക് റിയാദിൽ ജോലി കിട്ടിയപ്പോൾ ഞാൻ പോയി. കുറേ നാൾ ചേച്ചിക്ക് വിഷമം ആയിരുന്നു. ഞങ്ങളുടെ കുടുംബവീട്ടിൽ ആണ് അവർ താമസിക്കുന്നത്.
അവർക്ക് കുട്ടികളില്ല. കഴിഞ്ഞ രണ്ടുവർഷമായി അവർ ഞങ്ങളുടെ അടുത്തുള്ള പട്ടണത്തിലെ ഒരു ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ പോകുന്നുണ്ട്. അളിയൻ വളരെ നിർബന്ധിച്ചാലേ മരുന്ന് കഴിക്കൂ എന്നാണ് ചേച്ചിയുടെ പരാതി. ചേച്ചി എടുത്ത് കൊടുത്തില്ലെങ്കിൽ കഴിയ്ക്കുകയേ ഇല്ല. യാത്രകൾ പോകുമ്പോൾ മരുന്നുകൾ കൊണ്ടുപോകില്ലത്രെ. കൂടെ താമസിക്കുന്നവർ അതൊന്നും കാണേണ്ടതില്ലാ എന്നാണ് അളിയന്റെ നിർബന്ധം. ഇവരുടെ തർക്കങ്ങളിൽ ഞാൻ ഇടപെടാറില്ല.
💬 Comments
View all comments