Chapter Title : എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം [kkwriter2024] [Extended and Revised]
എന്നെ കെട്ടുമോടാ?” ചേച്ചി എന്നോടു ചേർന്നു നിന്ന്, എന്റെ കണ്ണുകളിൽ നോക്കി ചോദിച്ചു.
ഒരു നിമിഷം ഞാൻ ഒന്നും മിണ്ടാതെ ആ കണ്ണുകളിൽ നോക്കി നിന്നു.
“ഒരായിരം വട്ടം!” എന്ന് എന്റെ മനസ്സ്, ഉറക്കെ വിളിച്ചുപറയാൻ കൊതിച്ചു.
എന്റെ മൗനം കണ്ട് അതെന്റെ സന്ദേഹം ആണോ എന്ന് ചേച്ചി വിചാരിച്ചു കാണും.
“നമുക്കുണ്ടാകുന്ന കുഞ്ഞുങ്ങൾ അവിഹിതമായിട്ട് ഉണ്ടായതാണെന്ന് നമ്മുടെ മനസ്സിൽ പോലും തോന്നാൻ പാടില്ല. അതുകൊണ്ടാണ്. നിനക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ട.” ചേച്ചിയുടെ സ്വരം നേർത്തു വന്നു.
ആ കാതരമായ കണ്ണുകൾ എന്റെ കണ്ണുകളിൽ കോർത്തുവലിച്ചു.
ഞാൻ ആ അരക്കെട്ടിൽ ചുറ്റി എന്നിലേക്ക് അമർത്തി.
“ഒരായിരം വട്ടം!” എന്റെ മനസ്സ് തുറന്ന്, വാക്കുകൾ ശബ്ദമായി.
“സത്യം?” അവിശ്വസനീയമായത് കേട്ടതുപോലെ ചേച്ചിയുടെ മിഴികൾ വിടർന്നു.
“ചേച്ചിയാണെ, നമ്മുടെ കുഞ്ഞുങ്ങളാണെ സത്യം!”
ഉദിച്ചുവരുന്ന ആ മുഖത്തെ സൂര്യനെ നോക്കിക്കൊണ്ട്, ഞാൻ കുനിഞ്ഞ് താലത്തിൽ നിന്ന് താലിച്ചരട് എടുത്ത് ആ കഴുത്തിൽ ഭദ്രമായി കെട്ടി. ഒരു നുള്ള് കുങ്കുമം എടുത്ത് ആ തിരിനെറ്റിയിൽ ചാർത്തി. പിന്നെ ആ മുഖം കൈക്കുമ്പിളിൽ കോരി, ആ ചുണ്ടുകളിൽ ഞാൻ ഒരുമ്മ നൽകി.
“ബാക്കി രാത്രി എനിക്ക് പാലുമായി മുറിയിൽ വരുമ്പോൾ.” ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.
രാത്രിയാകാൻ ഒന്നും ചേച്ചി കാത്തിരുന്നില്ല.
പതിനഞ്ചു മിനിറ്റിനകം ചേച്ചി പാലുമായി വന്നു.
കാത്തിരിക്കാൻ ഞങ്ങൾക്ക് വയ്യായിരുന്നു. എല്ലാവരും രാത്രി ആഘോഷിക്കുന്ന വിവാഹപൂർവ ആദ്യരാത്രി, ഞങ്ങൾ ആദ്യ പ്രഭാതം ആക്കി!
എത്രയോ മണിക്കൂറുകൾ എടുത്തു ഞങ്ങൾക്ക് ഒഴുകാൻ എന്നറിയില്ല. ചിലപ്പോൾ മിനിറ്റുകൾ മാത്രം അയിരുന്നിരിയ്ക്കാം. എന്നാൽ ഞങ്ങൾക്കത് യുഗങ്ങൾ പോലെ ആയിരുന്നു.
💬 Comments
View all comments