0%

Chapter Title : എന്റെ ലക്ഷ്മി ചേച്ചിയുടെ സന്തോഷം [kkwriter2024] [Extended and Revised]

Author : kkwriter2024 Read All Parts 264670

ചേച്ചി പറയും, “ഞാൻ!”

അമ്മ ചിരിച്ച് ചേച്ചിയെ കെട്ടിപ്പിടിയ്ക്കും. “അങ്ങനെ തന്നെ വേണം എപ്പോഴും.”

“നീ വേണം ചേച്ചിയെ നോക്കാൻ. കേട്ടോടാ.” എന്നോടും പറയും.

പെണ്ണുകാണാൻ പോകുമ്പോൾ, കാണുന്ന പെണ്ണിനെ, അറിയാതെ എന്റെ മനസ്സ് ചേച്ചിയുമായിട്ടാണ്‌ താരതമ്യം ചെയ്യുന്നതെന്ന്, ആരോടെങ്കിലും പറയാൻ കൊള്ളുമോ!

അളിയൻ കുളികഴിഞ്ഞു വന്നു.

“ഹായ് ഹരി! ഇന്നലത്തെ ഷിവാസ് റീഗലിന്റെ ബാക്കി ഉണ്ടല്ലോ! തുടങ്ങിയാലോ?” അതു പറഞ്ഞിട്ട് രണ്ടു ഗ്ളാസ്സും സോഡയും എടുത്തുകൊണ്ടു വന്നു, മിക്സ്ചെയ്തു.

ഒരു ഗ്ലാസ് എനിക്കു തന്നു. ഞങ്ങൾ പതിയെ സിപ്പ് ചെയ്യുന്നതിനിടെ അളിയൻ ചോദിച്ചു,

“എന്താ ഹരി ഒരു മൗനം? പെണ്ണിനെ ഇഷ്ട്ടായില്ലെങ്കിൽ വിട്ടുകള. വേറെ നോക്കടോ. പിന്നെ ഇതൊക്കെ പുതുമോടി മാത്രാടോ. പിന്നെല്ലാം കണക്കാ. നോക്കാൻ കൂടെ തോന്നില്ല. ഹഹഹ.”

അത് കേട്ടുകൊണ്ടാണ് ഞങ്ങൾക്കുള്ള ടച്ചിങ്‌സുമായി ചേച്ചി വന്നത്.

“നിങ്ങടെ കൂട്ടാണോ എല്ലാ ആണുങ്ങളും? അവന്റെ മനസ്സ് മാറ്റണ്ട കെട്ടോ.” ചേച്ചി മുഖം വീർപ്പിച്ചു തിരികെപ്പോയി.

അളിയൻ പറഞ്ഞു, “ടാ ഹരി, പണ്ടുള്ളോരു പറയും, പെങ്ങളേം കൊണ്ട് പെണ്ണു കാണാൻ പോകല്ലേന്ന്. അവരെക്കാട്ടിൽ പെണ്ണു സുന്ദരിയാണ്‌ എങ്കിൽ, അവരതു തടയും. മോശമാണെങ്കിൽ എങ്ങനെയും അത് നടത്താൻ ശ്രമിക്കും.”

എന്റെ ലക്ഷ്മി ചേച്ചി പക്ഷേ അങ്ങനെയൊരാൾ അല്ലാ എന്നെനിയ്ക്ക് നന്നായി അറിയാം. ഞാൻ കെട്ടി പെണ്ണിനെ ഇവിടെ നിർത്തിയിട്ട് പോയാൽ ആൾക്ക് ഒരു കൂട്ടാവുമല്ലോ എന്നാണ്‌ മനസ്സിലിരുപ്പ് എന്നും എനിക്കറിയാം.

ഞാൻ ഞങ്ങളുടെ കുട്ടിക്കാലം ഓർക്കുകയായിരുന്നു.

അമ്മ അച്ഛന്റെ കൂ‌ടെ ജോലിയിൽ അദ്ദേഹത്തിന്റെ സ്ഥലം മാറ്റമനുസരിച്ച് ഇന്ത്യയുടെ പല സ്റ്റേറ്റുകളിൽ താമസിച്ചുകൊണ്ടിരുന്നു. അച്ഛന്റെ ഇടയ്ക്കിടയ്ക്കുള്ള സ്ഥലം മാറ്റം

💬 Comments

View all comments